അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് ഉപേക്ഷിച്ചുവെന്ന് അഭ്യൂഹം! വിശദീകരണവുമായി നിര്‍മ്മാതാവ് രംഗത്ത്!

By Midhun Raj

അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ വര്‍മ്മയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരുന്നത്. വിക്രമിന്റെ മകന്‍ ധ്രുവിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ കൂടിയായിരുന്നു സിനിമയ്ക്ക് സ്വീകാര്യത ലഭിച്ചിരുന്നത്. ബാല സംവിധാനം ചെയ്ത ചിത്രം പൂര്ത്തിയായെങ്കിലും റിലീസ് ചെയ്യേണ്ടെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് സംവിധായകനെ മാറ്റി സിനിമ വീണ്ടും പുനരാരംഭിച്ചു. ആദിത്യ വര്‍മ്മയെന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ധ്രുവിനെ തന്നെ നായകനായി നിലനിര്‍ത്തികൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്.

adithya varma

എന്നാല്‍ ആദിത്യ വര്‍മ്മയുടെ ഷൂട്ടിംഗ് നിന്നു പോയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളായിരുന്നു വാര്‍ത്ത പുറത്തുവിട്ടിരുന്നത്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവായ മുകേഷ് ആര്‍ മേത്ത രംഗത്തുവന്നിരുന്നു.

ചില ആളുകള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ടെന്നും, സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഞങ്ങള്‍ പോര്‍ച്ചുഗലിലേക്ക് പോകാനാരിക്കുകയാണെന്നും നിര്‍മ്മാതാവ് പറഞ്ഞു. 2019ല്‍ തന്നെ ആദിത്യ വര്‍മ്മ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ബാലയ്ക്കു പകരം അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായ ഗണേഷായ ആണ് ആദിത്യ വര്‍മ്മ സംവിധാനം ചെയ്യുന്നത്. ബനിത സന്ധു,പ്രിയ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

More from Filmibeat

Read more about: dhruv varma ധ്രുവ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X