»   » മുന്തിരിവള്ളി തമിഴിലേക്ക്, ഉലഹന്നനായി സംവിധായകന്‍ മനസ്സില്‍ കാണുന്നത് ആ താരത്തിനെ

മുന്തിരിവള്ളി തമിഴിലേക്ക്, ഉലഹന്നനായി സംവിധായകന്‍ മനസ്സില്‍ കാണുന്നത് ആ താരത്തിനെ

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ജിബു ജേക്കബ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞ സിനിമ ഇതിനോടകം തന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.

വെള്ളിമൂങ്ങയുടെ വിജയത്തിന് ശേഷം മോഹന്‍ലാല്‍, മീന, അനൂപ് മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ഒരുക്കിയ മുന്തിരിവള്ളിക്ക് ബോക്‌സോഫീസുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് അറിഞ്ഞ വെങ്കിടേഷി തെലുങ്കിലേക്ക് മാറ്റുന്നതിനുള്ള തിരക്കിലാണ്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രങ്ങള്‍ അന്യഭാഷയിലേക്ക് മൊഴിമാറ്റുന്നത് ഇപ്പോള്‍ സ്വഭാവികമായി മാറിയിരിക്കുകയാണ്.

മുന്തിരിവള്ളി തമിഴിലേക്ക്

മുന്തിരിവള്ളികളുടെ റീമേക്കിന് വേണ്ടി തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെയായി നിരവധി പേരാണ് സംവിധായകനെ തേടിയെത്തുന്നത്. കാര്യങ്ങളെല്ലാം താന്‍ വിചാരിക്കുന്നത് പോലെ നടക്കുകയാണെങ്കില്‍ തമിഴ് റീമേക്കും താന്‍ തന്നെ സംവിധാനം ചെയ്യുമെന്നാണ് ജിബു ജേക്കബ് പറയുന്നത്.

പ്രധാന കഥാപാത്രമായി രജനീകാന്ത്

മുന്തിരിവള്ളിയുടെ തമിഴ് റീമേക്ക് സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഉലഹന്നാനെ തമിഴില്‍ രജനീകാന്ത് അവതരിപ്പിച്ചു കാണാനാണ് ആഗ്രഹമെന്നാണ് സംവിധായകന്‍ പറയുന്നത്.

ഉടന്‍ സംഭവിക്കുമോ??

തമിഴ് റീമേക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നേ ഉള്ളൂ. ചിത്രം എന്നു സംഭവിക്കുമെന്ന് കൃത്യമായ വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

മോഹന്‍ലാലിനു പകരം

ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ പ്രധാന കഥാപാത്രമായ ഉലഹന്നാനെ ആര് അവതരിപ്പിക്കുമെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. ഉലഹന്നനായി സംവിധായകന്‍ മനസ്സില്‍ കാണുന്ന താരം ആരാണെന്നറിയാന്‍ ആകാംക്ഷ ഇല്ലേ..

English summary
I would like to see Rajini as Ulahannan saidby Jibu Jacob.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam