എ ആര്‍ റഹ്മാന്‍ തിരക്കഥ എഴുതുകയാണ്
ചെന്നൈ: സംഗീത ലോകത്തെ ഇന്ത്യയുടെ അഭിമാനം എ ആര്‍ റഹ്മാന്‍ ഇതാദ്യമായി ഒരു സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതുന്നതായി റിപ്പോര്‍ട്ട്. അടുത്തുതന്നെ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയ്ക്കുവേണ്ടിയാണ് സംഗീതത്തിന് ഇടവേള നല്‍കി റഹ്മാന്‍ എഴുത്തുകാരനാകുന്നത്. ഏറെക്കാലമായി മനസുണ്ടായിരുന്ന കഥയാണ് റഹ്മാന്‍ തിരക്കഥാ രൂപത്തില്‍ സിനിമയ്ക്കു നല്‍കുന്നത്.
തിരക്കഥ എഴുതുന്നുണ്ടെന്ന് റഹ്മാന്‍ തന്നെയാണ് വെളിപ്പെടുത്തിയതെങ്കിലും കഥയെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ആരാണ് സംവിധായകനെന്നകാര്യവും രഹസ്യമാണ്. അതേസമയം സിനിമയുടെ ഒരു നിര്‍മാതാവ് താനായിരിക്കുമെന്ന് റഹ്മാന്‍ അറിയിച്ചു. സംഗീത സംവിധാനവും റഹ്മാന്‍ തന്നെ നിര്‍വഹിക്കുമെന്നാണ് വിവരം.

പൊങ്കലിന് റിലീസിനൊരുങ്ങുന്ന ഐ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു റഹ്മാന്‍ തന്റെ പുതിയ വിശേഷം പങ്കുവെച്ചത്. 2014 വര്‍ഷം തന്നെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഹോളിവുഡ് ചിത്രങ്ങളടക്കം 12 സിനിമകള്‍ക്ക് 2014ല്‍ സംഗീത സംവിധാനം ചെയ്യാന്‍ സാധിച്ചെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് റഹ്മാന്‍ അറിയിച്ചു.
ഷങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഐ യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. പാട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന വിക്രത്തിന്റെ പ്രകടനമാണ് അണിയറ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. 2015ലെ ഓസ്‌കാര്‍ നോമിനേഷനിലും മുന്‍ ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications











