നീ ഇല്ലായിരുന്നെങ്കിൽ ജീവിതം അർത്ഥശൂന്യമായി പോയേനെ, പ്രിയപ്പെട്ടവനോടൊപ്പം ഖുശ്ബു
മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുളള താരമാണ് ഖുശ്ബു. മലയാളത്തിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ് ഖുശ്ബു പ്രേക്ഷകരുടെ മിന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. മോളിവുഡ് താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി , ജയറാം എന്നിങ്ങനെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പവും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ രാഷ്ട്രീയത്തിലും നടി സജീവമാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. നടിയുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭർത്താവും സംവിധായകനുമായ സുന്ദറിനോടൊപ്പമുളള ചിത്രങ്ങളാണ്. എന്റെ എല്ലാം എല്ലാം.നീ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം അർത്ഥശൂന്യമായി പോയേനെ, പ്രിയപ്പെട്ടവനോടൊപ്പം ചിത്രം പങ്കുവെച്ചത്.ചിത്രം സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.
ഇതിന് മുൻപും സുന്ദറിനോടുള്ള ആത്മബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി നടി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലായിരുന്നു സുന്ദറുമായുളള പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. സുന്ദർ പ്രണയാഭ്യർഥന നടത്തിയതിനെ കുറിച്ചായിരുന്നു നടി പോസ്റ്റിൽ പറഞ്ഞത്. ഇരുപത്തിയഞ്ച് വർഷം മുൻപ് ഈ ദിവസമാണ് നിങ്ങൾ എന്നോട് വിവാഹാഭ്യർഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങൾ ആരെപ്പോലെ ആയിരിക്കണം എന്നറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു 25 വർഷങ്ങൾക്കു ശേഷവും ഒന്നും മാറിയിട്ടില്ല. ഞാൻ ഇപ്പോഴും അതുപോലെ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്കിപ്പോഴും നാണം വരാറുണ്ട്. നിങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ ഇപ്പോഴും ദുർബലയാകുന്നു. സുന്ദർ, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന് നന്ദി.. ലവ് യു ഡാ," എന്നാണ് മറ്റൊരു കുറിപ്പിൽ ഖുശ്ബു കുറിച്ചത്. സുന്ദറുമായുളള വിവാഹത്തിന് ശേഷം നടി ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. അവന്ദിക, ആനന്ദിത എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
Recommended Video
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. മലയാളം, തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.


Click it and Unblock the Notifications











