തമിഴിലെ മഹേഷ് ഭാവനയെ കണ്ട് ഉദയനിധിയുടെ ഭാര്യ പറഞ്ഞ കമന്റ്, മലയാളികള്‍ പറഞ്ഞത് തന്നെ!

By Jince K Benny

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ നായകനായി എത്തുന്നത് നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിനാണ്. മലയാളത്തില്‍ ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ കഥപാത്രയൊണ് ഉദയനിധി അവതരിപ്പിക്കുന്നത്. നിമിര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തമിഴില്‍ ഒരുക്കുന്നത് പ്രിയദര്‍ശനാണ്. റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടതിന് ശേഷം തന്റെ പ്രകടനത്തേക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഉദയനിധി ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി. തന്റെ പ്രകടനത്തില്‍ ഉദയനിധി തൃപ്തനാണെങ്കിലും ഭാര്യ കൃതികയ്ക്ക് അത്ര പിടിച്ചിട്ടില്ലത്രേ.

ഫഹദിന്റെ അത്ര പോര

ഫഹദിന്റെ അത്ര പോര

മനിതനിലെ അഭിനയത്തേക്കാള്‍ നന്നായിട്ടുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസില്‍ ചെയ്തതിന്റെ പകുതിയേ എത്തിയിട്ടുള്ളൂ, എന്നാണ് നിമിര്‍ പ്രിവ്യു കണ്ട ശേഷം ഭാര്യ കൃതിക ഉദയനിധിയോട് പറഞ്ഞത്.

പ്രിയന്‍ സാര്‍ പറഞ്ഞത് ചെയ്തു

പ്രിയന്‍ സാര്‍ പറഞ്ഞത് ചെയ്തു

അത്രയെങ്കിലും താന്‍ ചെയ്തല്ലോ എന്നൊരു സന്തോഷം തനിക്കുണ്ട്. റീമേക്ക് ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ എപ്പോഴും ഇങ്ങനെയൊരു താരതമ്യം വരാറുണ്ട്. അതൊന്നും മനസില്‍ വയ്ക്കാറില്ല. പ്രിയന്‍ സാര്‍ എന്ത് പറഞ്ഞോ അതാണ് താന്‍ ചെയ്തതെന്നും ഉദയനിധി പറഞ്ഞു.

ഏറ്റവും മികച്ച സിനിമ

ഏറ്റവും മികച്ച സിനിമ

ഭാര്യ തന്റെ പ്രകടനത്തെ അഭിനന്ദിച്ചതിലുള്ള സന്തോഷം താരം മറച്ച് വയ്ക്കുന്നില്ല. നിമിര്‍ കണ്ട എല്ലാവരും പറയുന്നത് പ്രിയദര്‍ശന്‍ സാറിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച സിനിമയാണെന്നാണെന്നും ഉദയനിധി പറഞ്ഞു. ഒപ്പം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നിമിര്‍.

ഏറ്റവും മികച്ച ദൃശ്യഭംഗിയുള്ള സിനിമ

ഏറ്റവും മികച്ച ദൃശ്യഭംഗിയുള്ള സിനിമ

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച ദൃശ്യഭംഗിയുള്ള സിനിമയായിരിക്കും നിമിര്‍. തന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും നിമിര്‍ എന്നും പ്രിയദര്‍ശന്‍ പറഞ്ഞു. നാഷ്ണല്‍ സെല്‍വം എന്നാണ് ഉദയനിധിയുടെ കഥാപാത്രത്തിന്റെ പേര്.

ഉദയ് ഫഹദിനേക്കാള്‍ നന്നായി

ഉദയ് ഫഹദിനേക്കാള്‍ നന്നായി

ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം മഹേന്ദ്രന്‍ സാര്‍ പറഞ്ഞത് ഫഹദിനേക്കാള്‍ നന്നായി ഉദയ് ചെയ്തിട്ടുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നാണ്. ഫഹദില്‍ ലനിന്നും നമ്മള്‍ എപ്പോഴും വലിയ രീതിയില്‍ പ്രതീക്ഷിക്കും അദ്ദേഹം അത് ചെയ്യും. എന്നാല്‍ ഉദയനിധിയില്‍ നിന്നും ഇങ്ങനെ ഒരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല, എന്ന് അദ്ദേഹം പറഞ്ഞതായും പ്രിയദര്‍ശന്‍ പറയുന്നു.

പ്രിയദര്‍ശന്റെ വിശ്വാസം

പ്രിയദര്‍ശന്റെ വിശ്വാസം

മലയാളത്തില്‍ ഫഹദ് ചെയ്തതുപോലെ മനോഹരമായി തമിഴില്‍ ഉദയ് ചെയ്തിട്ടുണ്ടെന്ന് തന്നെയാണ് പ്രിയദര്‍ശന്റെ വിശ്വാസം. 36 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X