»   » തോഴാ റിലീസിന് ശേഷം, നാഗാര്‍ജ്ജുനയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം

തോഴാ റിലീസിന് ശേഷം, നാഗാര്‍ജ്ജുനയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം

Posted By:
Subscribe to Filmibeat Malayalam

തോഴയുടെ റിലീസിന് ശേഷം നായകന്‍ നാഗാര്‍ജ്ജുനനെ പലരും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. കൂടാതെ പലരും നാഗാര്‍ജ്ജുനെ വീട്ടിലേക്ക് വിളിച്ചാണ് അഭിനന്ദനമറിയിക്കുന്നത്. ഭാര്യ അമല ഫോണ്‍ കോളുകള്‍ സ്വീകരിച്ച് മടുത്തുവെന്ന് നാഗാര്‍ജ്ജുന പറയുന്നു.

നാഗര്‍ജ്ജുന തന്നെയാണ് ചിത്രത്തിന് വേണ്ടി ഡബ് ചെയ്തിരിക്കുന്നത്. ചിത്രം തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. തമിഴ് നടന്‍ കാര്‍ത്തിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന് താന്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്നും നാഗാര്‍ജ്ജു പറയുന്നു.

nagarjuna

വംസി പൈതപ്പിള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിയും തമന്ന, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. വംസി പൈതപ്പിള്ളി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

2011ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമായ ദി ഇന്‍ ടച്ചിബിള്‍സിന്റെ റീമേക്കാണ് തോഴ. പിവിപി സിനിമയുടെ ബാനറില്‍ പ്രസാദ് വി പൊട്ട്‌ലൂരിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
My wife received more appreciation calls for ‘Thozha’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam