twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തുപ്പരിവാലന്‍ രണ്ടാം ഭാഗത്തില്‍ നിന്നും പിന്മാറി മിഷ്‌കിന്‍! വിശാലുമായി തെറ്റി സംവിധായകന്‍

    By Midhun Raj
    |

    വിശാല്‍-മിഷ്‌കിന്‍ കൂട്ടുകെട്ടില്‍ 2017ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് തുപ്പരിവാലന്‍. ഡിറ്റക്ടീവ് ത്രില്ലര്‍ ചിത്രത്തിന് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിശാലിന്റെയും പ്രസന്നയുടെയും പ്രകടനം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണമായിരുന്നത്. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നടന്‍ തന്നെയായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

    vishal-Mysskin

    ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് തുപ്പരിവാലന് രണ്ടാം ഭാഗം വരുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നത്. മിഷ്‌കിന്‍ തന്നെയായിരുന്നു രണ്ടാം ഭാഗത്തിന്റെയും സംവിധായകന്‍. ഇപ്പോഴിതാ തുപ്പരിവാലന്‍ 2ല്‍ നിന്നും സംവിധായകന്‍ പിന്മാറിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രീകരണത്തിനിടെ പലവിധ പ്രതിസന്ധികള്‍ അണിയറപ്രവര്‍ത്തകര്‍ നേരിടേണ്ടി വന്നു. ഇത് സിനിമയുടെ ബഡ്ജറ്റ് കൂടുന്നതിന് കാരണമായി.

    തുപ്പരിവാലന്‍ 2വിന്റെ പുതിയ ഷെഡ്യൂളിന് 40 കോടി രൂപയാണ് വിശാലിനോട് മിഷ്‌കിന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ വിശാല്‍ തയ്യാറായില്ലെന്നും മിഷ്‌കിന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതായും അറിയുന്നു. ചിത്രീകരിക്കാനുളള ബാക്കി ഭാഗങ്ങള്‍ വിശാല്‍ തന്നെ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    എന്നെ സംബന്ധിച്ച് കഠിനമായിരുന്നു ബെഞ്ചമിന്‍ ലൂയിസ്! അഞ്ചാം പാതിരയിലെ വേഷത്തെക്കുറിച്ച് ഷറഫുദ്ദീന്‍എന്നെ സംബന്ധിച്ച് കഠിനമായിരുന്നു ബെഞ്ചമിന്‍ ലൂയിസ്! അഞ്ചാം പാതിരയിലെ വേഷത്തെക്കുറിച്ച് ഷറഫുദ്ദീന്‍

    ഇതേക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് മിഷ്‌കിന്‍ നടത്തിയ സര്‍ക്കാസ്റ്റിക് രീതിയിലുളള പ്രതികരണം വൈറലായിരുന്നു. ഇല്ല, ഞാന്‍ 40 കോടി ചോദിച്ചിട്ടില്ല. ഞാന്‍ 400 കോടി ചോദിച്ചു. 100 കോടിയില്‍ ഞാന്‍ സിനിമയുടെ 50 ശതമാനം പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ ബാക്കി 100 കോടി കൂടി ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശാല്‍ ഒരു ഉപഗ്രഹത്തില്‍ നിന്ന് ചാടുന്ന രംഗം ഉള്‍ക്കൊള്ളുന്ന ക്ലൈമാക്‌സ് ഭാഗത്തിന് മാത്രം എനിക്ക് 100 കോടി അധികമായി വേണം. അതെ, ഞാന്‍ 400 കോടി ചോദിച്ചു. മിഷ്‌കിന്‍ പറഞ്ഞു.

    ഞാന്‍ പറയാറുളളത് ബിഗ് ബോസിന്റെ നിലപാടുകള്‍! മല്‍സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ഞാന്‍ പറയാറുളളത് ബിഗ് ബോസിന്റെ നിലപാടുകള്‍! മല്‍സരാര്‍ത്ഥികളോട് മോഹന്‍ലാല്‍

    Read more about: vishal mysskin
    English summary
    myskin's sarcastic comment about vishal and thupparivalan 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X