അടിച്ച് അവളുടെ തല ഞാന്‍ പൊട്ടിച്ചേനെ! അനു ഇമ്മാനുവലിനെക്കുറിച്ച് മിഷ്‌കിന്‍

By Midhun Raj

തമിഴില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് മിഷ്‌കിന്‍. ചിത്തിരം പേശുംതടി എന്ന ചിത്രത്തിലൂടെ തുടങ്ങിയ സംവിധായകന്‍ പത്ത് സിനിമകളാണ് തന്റെ കരിയറില്‍ സംവിധാനം ചെയ്തത്. മിഷ്‌കിന്റെ മുന്‍ ചിത്രമായ തുപ്പരിവാലന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിശാല്‍ നായകനായി അഭിനയിച്ച ആക്ഷന്‍ ത്രില്ലര്‍ ബോക്‌സോഫീസില്‍ നിന്നും വലിയ വിജയമാണ് നേടിയത്. തുപ്പരിവാലന് പിന്നാലെ രണ്ട് വര്‍ഷത്തിന് ശേഷമാണ് തന്റെ പുതിയ ചിത്രവുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. ഇതിനിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ സിനിമയില്‍ അഭിനയിച്ച രണ്ട് താരങ്ങളെക്കുറിച്ച് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു.

തുപ്പരിവാലന്‍ ആദ്യ ഭാഗത്തില്‍

തുപ്പരിവാലന്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ച അനു ഇമ്മാനുവലിനെയും ആന്‍ഡ്രിയയെയുംകുറിച്ചാണ് സംവിധായകന്‍ തുറന്നുപറഞ്ഞത്. തന്റെ എറ്റവും പുതിയ ചിത്രമായ സൈക്കോയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് മിഷ്‌കിന്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഉദയാനിധി സ്റ്റാലിന്‍ നായകനായി എത്തുന്ന സൈക്കോ ഇക്കഴിഞ്ഞ ജനുവരി 24നാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്.

ഇത്തവണ ഒരു

ഇത്തവണ ഒരു സൈക്കോളജിക്കല്‍ ത്രില്ലറുമായിട്ടാണ് സംവിധായകന്‍ എത്തിയത്. ആദ്യം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിക്കും വിധമാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. തുപ്പരിവാലനും പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ച സിനിമയായിരുന്നു. വിശാലിനൊപ്പം പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അനു ഇമ്മാനുവലും ആന്‍ഡ്രിയയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.

മിഷ്കിന്‍ തന്നെയായിരുന്നു

മിഷ്കിന്‍ തന്നെയായിരുന്നു സിനിമുടെ തിരക്കഥ. തുപ്പരിവാലന്‍ ഷൂട്ടിങ്ങിനിടെ നടന്ന ഒരു സംഭവമാണ് സംവിധായകന്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. ഒരു എസ്‌കലേറ്ററില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ഒരു കൂര്‍ത്തയായിരുന്നു അനു ഇമ്മാനുവലിന്റെ വേഷം. ആന്‍ഡ്രിയയാകട്ടെ ജീന്‍സിലും. അനുവിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ ആന്‍ഡ്രിയയോട് തന്റെ കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അനുവിന്റെ മറുപടി.

ഇത് തന്നെ ദേശ്യം

ഇത് തന്നെ ദേശ്യം പിടിപ്പിച്ചതായി മിഷ്‌കിന്‍ പറഞ്ഞു. അപ്പോള്‍ കൈയ്യില്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ അത് എടുത്ത് അനുവിന്റെ തല തല്ലി പൊട്ടിച്ചേനെ എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്. സൈക്കോയ്ക്ക് ശേഷം തുപ്പരിവാലന്‍ രണ്ടാം ഭാഗവുമായിട്ടാണ് സംവിധായകന്‍ എത്തുക. വിശാലും പ്രസന്നയും തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X