' എ 'സർട്ടിഫിക്കറ്റുമായി മിഷ്കിന്റെ സൈക്കോ, കത്രിക വയ്ക്കാതെ സെൻസർ ബോർഡ്
2018 ൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ചിത്രമായിരുന്നു രാക്ഷസൻ. അമലപോൾ, വിഷ്ണു വിശാൽ പ്രധാന വേഷത്തിലെത്തിയ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. 2020 മോളിവുഡ് പ്രേക്ഷകരെ ഇതുപോലെ ത്രില്ലടിപ്പിച്ച ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ അഞ്ചാംപാതിര. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴി തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്ന് മറ്റൊരു ത്രില്ലർ ചിത്രം ഒരുങ്ങുകയാണ്. സൈക്കോ എന്ന് തന്നെയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

തുപ്പറിവാലനു ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൈക്കോ. വേറിട്ട കാഴ്ചപ്പാടിലൂടെ സിനിമ ഒരുക്കി തന്റേതായ സ്ഥാനം കോളിവുഡിൽ നേടിയെത്തുന്ന സംവിധായകനാണ് മിഷ്കിൻ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനാ കാത്തിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ, അദിഥിറാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഷ്കിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം പി.സി. ശ്രീറാം.
ജനുവരി 24 ന് റിലീസിനെത്തുന്ന ചിത്രത്തിന് എ സർട്ടി ഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. കൂടാതെ സിനിമയിലെ ഒരു രംഗം പോലും സെൻസറിങ്ങിൽ ഒഴിവാക്കിയിട്ടില്ല. ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ രംഗങ്ങൾ നിറഞ്ഞ സിനിമ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ..ബുദ്ദിസ്റ്റ് കഥയായ അംഗുലിമാലയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മിഷ്കിൻ ഈ സൈക്കളോജിക്കൽ ത്രില്ലർ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications