twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂര്യയെ തകർക്കാനായിരുന്നു അവർ ശ്രമിച്ചത്, അഞ്ജാന്‍ പരാജയപ്പെടാനുള്ള കാരണം ഇതാണ്..

    |

    തമിഴിലാണ് സജീവമെങ്കിലും മലയാളത്തിലും കൈനിറയെ ആരാധകരുള്ള താരമാണ് സൂര്യ. ഇദ്ദേഹത്തിന്റ ഭൂരിഭാഗം ചിത്രങ്ങളും കേരളത്തിലും സൂപ്പർ ഹിറ്റാണ്. ഇപ്പോഴിത സൂര്യയുടെ കരിയറിലെ വൻ പരാജയമായ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് എന്‍. ലിംഗുസാമി. സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായിരുന്നു 'അഞ്ജാന്‍'.റിലീസ് ചെയ്തപ്പോള്‍ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഇനിഷ്യലാണ് ചിത്രം നേടിയത്. എന്നാല്‍, വൻ കലക്ഷന്‍ നേടിയ മൂന്നാംനാൾ അപ്രതീക്ഷിതമായി നിലം പതിക്കുകയായിരുന്നു. ചിലർ നടത്തിയ നെഗറ്റീവ് പ്രചരണമാണ് സിനിമ പരാജയപ്പെടാൻ കാരണമെന്നാണ് സംവിധായകൻ പറയുന്നത്. മനോരമയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    surya

    ഫോട്ടോഷൂട്ടിനിടെ ഋതുവിനെ നായ വളഞ്ഞു, എന്റെ കൊച്ച് പേടിച്ച് പോയെന്ന് ജിയ ഇറാനി...ഫോട്ടോഷൂട്ടിനിടെ ഋതുവിനെ നായ വളഞ്ഞു, എന്റെ കൊച്ച് പേടിച്ച് പോയെന്ന് ജിയ ഇറാനി...

    സംവിധായകന്റെ വാക്കുകൾ ഇങ്ങനെ..സൂര്യയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ നെഗറ്റീവ് പ്രചാരണം നടന്നിരുന്നു. ഇതാണ് സിനിമയുടെ പരാജയത്തിന് കാരണമായത്. നടനെതിരെയുള്ള ഒരു ആസൂത്രിത നീക്കമായിരുന്നു ഇത്. എന്നാൽ മനസ്സിലായെങ്കിലും, സോഷ്യല്‍ മീഡിയയുടെ തുടക്കകാലമായതിനാല്‍ പിന്നിലുള്ളവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നും സംവിധായകൻ പറയുന്നു.

    സിനിമ പരാജയപ്പെട്ടതോടെ പ്രതിഫലത്തില്‍ ലഭിക്കേണ്ടിയിരുന്ന 3 കോടി രൂപ സൂര്യ വാങ്ങിയില്ലെന്നും ലിംഗു സാമി പറയുന്നു. അതേസമയം ഈ ചിത്രത്തിന്‌റെ പരാജയത്തിൽ ഏറ്റവുമധികം തകര്‍ന്നത് സംവിധായകനായിരുന്നു. ഈ ചിത്രത്തിന്റെ പരാജയത്തിന് ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് 'സണ്ടക്കോഴി 2 ചെയ്തത്. വിശാലും കീർത്തി സുരേഷും മുഖ്യവേഷങ്ങളിലെത്തിയ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ആരാധ്യയ്ക്ക് അച്ഛനെ മാറിപ്പോയി, അഭിഷേകിന് പകരം അമ്മ ഐശ്വര്യയുടെ നായകനെ കെട്ടിപ്പിടിച്ചുആരാധ്യയ്ക്ക് അച്ഛനെ മാറിപ്പോയി, അഭിഷേകിന് പകരം അമ്മ ഐശ്വര്യയുടെ നായകനെ കെട്ടിപ്പിടിച്ചു

    Recommended Video

    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

    ലിംഗുസാമിയുടെ ആദ്യത്തെ ചിത്രമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ആനന്ദം. നാല് സഹോദരന്മാരുടെ കഥ പറഞ്ഞ ചിത്രം വൻ വിജയമായിരുന്നു. ആനന്ദ'ത്തിന്റെ കഥ ആലോചിക്കുമ്പോൾ മുതൽ മമ്മൂട്ടിയായിരുന്നു 'പെരിയണ്ണനാ'യി ലിംഗുസാമിയുടെ മനസ്സിലുണ്ടായിരുന്നത്. മമ്മൂട്ടിക്കൊപ്പം മുരളി, അബ്ബാസ്, ശ്യം കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: surya anjaan
    English summary
    N. Lingusamy opens Up Why Surya Movie Anjaan Flop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X