'അവസാന നിമിഷം നയൻതാരയില്ല, സാരി കൊണ്ട് മറച്ചാലും തമന്ന ഡ്രസ് മാറി വരും; അനുഷ്കയുടെ മുന്നിൽ ഞാൻ പതറി'

തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. റൺ, സണ്ടക്കോഴി, പയ്യ, വേട്ടെയ് തുടങ്ങിയവയെല്ലാം ലിം​ഗുസാമിയുടെ ശ്രദ്ധേയ സിനിമകളാണ്. 2010 ൽ പുറത്തിറങ്ങിയ ലിം​ഗുസാമിയുടെ സൂപ്പർഹിറ്റ് സിനിമയാണ് പയ്യ. കാർത്തി, തമന്ന എന്നിവർ പ്രധാന വേഷം ചെയ്ത പയ്യ ഇന്നും ജനപ്രിയമായി തുടരുന്നു. ആക്ഷനും റൊമാൻസുമെല്ലാം ചേർന്ന പയ്യ റിലീസ് ചെയ്ത സമയത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല.

തമന്നയുടെ കരിയറിലെ തുടക്ക കാലത്ത് ചെയ്ത സിനിമയാണിത്. പയ്യയെക്കുറിച്ചും തമന്നയെക്കുറിച്ചും സംസാരിക്കുകയാണ് പുതിയ അഭിമുഖത്തിൽ ലിം​ഗുസാമി. തനിക്ക് പ്രിയപ്പെട്ട നടിയാണ് തമന്നയെന്ന് ലിം​ഗുസാമി പറയുന്നു.ആ സിനിമയിൽ അഭിനയിക്കുമ്പോൾ 19-20 വയസേ തമന്നയ്ക്കുള്ളൂ. നയൻതാരയായിരുന്നു സിനിമ ചെയ്യേണ്ടിയിരുന്നത്. അവസാന നിമിഷം എനിക്കും അവർക്കുമിടയിൽ ഒരു കാര്യത്തിൽ അഭിപ്രായം വ്യത്യാസം വന്നു. അങ്ങനെയാണ് തമന്ന വന്നത്. തമന്ന ഷൂട്ടിം​ഗുമായി നന്നായി സഹകരിച്ചെന്ന് ലിം​ഗുസാമി പറയുന്നു.

Nayanthara  Tamannnaah

കാർ യാത്രയാണ് സിനിമയിൽ. എല്ലായിടത്തും കാരവാൻ കൊണ്ട് വാരാനാകില്ല. കോസ്റ്റ്യൂം ചേഞ്ച് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാകില്ല. ലെെറ്റ് പോകും ഉടനെ ഷൂട്ട് ചെയ്യണമെന്ന് കരുതിയാൽ മൂന്ന് പേർ സാരി മറച്ച് നിന്നാൽ മതി. തമന്ന ഡ്രസ് മാറി റെ‍ഡി സർ എന്ന് പറഞ്ഞ് വരും. കൃത്യനിഷ്ഠയുണ്ട്. നീ കരീന കപൂറിനെ പോലെ വളർന്ന് വരുമെന്ന് ഞാനന്ന് പറഞ്ഞു. ഒരു ദിവസം പോലും ഷൂട്ടിന് ലേറ്റായി വന്നിട്ടില്ല. തമന്ന അത്രയും ആത്മാർത്ഥതയുള്ള നടിയാണെന്ന് ലിം​ഗുസാമി വ്യക്തമാക്കി.

ഇന്നും തമന്ന ലെെം ലെെറ്റിലുണ്ട്. പയ്യയുടെ റി റിലീസ് സമയത്ത് വീട്ടിൽ പോയി ഒരു ബാെക്ക കൊടുത്തു. തന്നോട് വലിയ ബഹുമാനമാണ് തമന്നയ്ക്കെന്നും ലിം​ഗുസാമി വ്യക്തമാക്കി. നടി അനുഷ്ക ഷെട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ലിം​ഗുസാമി സംസാരിച്ചു. അര മണിക്കൂർ മുമ്പ് പോലും അനുഷ്കയോട് സംസാരിച്ചതാണ്. അനുഷ്കയോ‌ടൊപ്പം ഞാൻ സിനിമ ചെയ്തി‌ട്ടില്ല. എന്നാൽ ആദ്യ സിനിമ മുതൽ എനിക്കവരെ വളരെ ഇഷ്‌ടമാണ്. ബൃന്ദ മാസ്റ്റർ, കാർത്തി, ആര്യ എന്നിവരോടെല്ലാം ഇക്കാര്യം പറഞ്ഞിരുന്നു.

Nayanthara  Tamannnaah

എനിക്കവരെ ഇഷ്ടമാണെന്ന് ഞാൻ പറയുന്നതിന് മുമ്പേ അവരിലൂടെ അനുഷ്കയറിഞ്ഞു. സിം​ഗം പ്രൊമോഷന് വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. ഞാനന്ന് പതറിപ്പോയി. സന്തോഷമായോ സർ എന്ന് കാർത്തി ചോദിച്ചു, വേട്ടെെ എന്ന സിനിമയിൽ അമല പോൾ ചെയ്ത റോൾ ചെയ്യേണ്ടിയിരുന്നത് അനുഷ്കയാണ്. എന്നാൽ നടന്നില്ല. എങ്കിലും ​ഗുഡ് മോണിം​​ഗ്, ​ഗുഡ് നൈറ്റ് മെസേജ് അവർക്ക് പോയിക്കൊണ്ടിരിക്കും. ഇന്ന് അനുഷ്കയുടെ ജീവിതത്തിൽ എന്തുണ്ടെങ്കിലും ഞാനുണ്ടെന്ന പോലെയായി. അത്രയും വലിയ സൗഹൃദം താനും അനുഷ്കയും തമ്മിലുണ്ടെന്ന് ലിം​ഗുസാമി വ്യക്തമാക്കി.

സംവിധായകന്റെ വാക്കുകൾ ആരാധക ശ്രദ്ധ നേടുന്നുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം കരിയറിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് നടി അനുഷ്ക ഷെട്ടി. മറുവശത്ത് നയൻതാരയും തമന്നയും തു‌ടരെ സിനിമകളുമായി കരിയറിലെ തിരക്കുകളിലാണ്. സൂപ്പർഹിറ്റുകൾ തുടരെ സൃഷ്ടിച്ച ലിം​ഗുസാമി നിലവിൽ കരിയറിൽ സജീവമല്ല. 2014 ന് ശേഷമാണ് സംവിധായകന്റെ കരിയറിൽ വീഴ്ച വന്നത്. അഞ്ചാൻ ആണ് ആ വർഷം ഇറങ്ങിയ ലിം​ഗുസാമി ചിത്രം. സൂര്യ നായകനായെത്തിയ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ദ വാരിയർ ആണ് ലിം​ഗുസ്വാമിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: nayanthara lingusamy tamannaah
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X