For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മാഡം ഇവനെ കാണാൻ പ്രഭുദേവയെ പോലെയില്ലേ'; നയൻതാര-വിഘ്നേശ് പ്രണയം തുടങ്ങിയത് അതിന് ശേഷമെന്ന് നടൻ

  |

  തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി കരിയറിലെ മികച്ച സമയത്ത് നിൽക്കുകയാണ് നയൻതാര. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെല്ലാം ആരാധകരുള്ള നയൻസിന് ഇതിനകം നിരവധി ഹിറ്റ് സിനിമകളിൽ നായികയായിക്കഴിഞ്ഞു.

  ബി​ഗ് ബജറ്റ് സിനിമകളിൽ ഡിമാൻഡുള്ള നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് വാണിജ്യ വിജയം ഉറപ്പു നൽകാൻ കഴിയുന്ന നടി, തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി തുടങ്ങി നയൻതാര ഇതിനകം കരിയറിൽ നേടിയെടുത്ത ഖ്യാതികൾ ഏറെയാണ്. 2003 ൽ തുടങ്ങിയ അഭിനയ ജീവിതം 2022 ൽ എത്തിനിൽക്കുമ്പോൾ നയൻതാരയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ച മാറ്റങ്ങൾ ഏറെയാണ്.

  കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു നയൻതാരയും വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹം. മഹാബലിപുരത്ത് ആഘോഷ പൂർവം നടന്ന വിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, സൂപ്പർ സ്റ്റാർ രജനീകാന്ത്, ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. നയൻതാര അഭിനയിച്ച നാനും റൗഡി താൻ, കാതുവാക്കുല രണ്ട് കാതൽ എന്നീ സിനിമകളുടെ സംവിധായകനാണ് വിഘ്നേശ് ശിവൻ. 2017 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാവുന്നത്.

  Also read: 'ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ല, ഒരു ജീവിതമല്ലേയുള്ളൂ, കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്'; ബ്ലെസ്ലിയും റോബിനും!

  ഇപ്പോൾ ഇരുവരും പ്രണയത്തിലായതിനെ പറ്റി സംസാരിക്കുകയാണ് നാനും റൗഡി താനിൽ അഭിനയിച്ച നടൻ രാഹുൽ താത്ത. വിഘ്നേശും നയൻസും തമ്മിൽ പ്രണയത്തിലാവാൻ പ്രധാന കാരണം താനാണെന്ന് ഇദ്ദേഹം പറയുന്നു. സെറ്റിൽ വിഘ്നേശിനെ വിക്കി എന്നാണ് നയൻതാര വിളിച്ചിരുന്നത്. നിന്നെ കാണാൻ പ്രഭുദേവയെ പോലെയുണ്ടല്ലോ എന്ന് വിഘനേശിനോട് ഞാൻ ഒരിക്കൽ പറഞ്ഞു'

  'ഞാൻ നയൻതാരയോട് നേരിട്ട് ഇക്കാര്യം പറയുകയും ചെയ്തു. എന്താ മാഡം വിക്കിയെ കാണുമ്പോൾ പ്രഭുദേവയെ തോന്നുന്നുണ്ടല്ലോ എന്ന്,' രാഹുൽ താത്ത ചിരിച്ചു കൊണ്ട് പറഞ്ഞു. അതിന് ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലായതെന്ന് ഇദ്ദേഹം തമാശ രൂപേണ പറഞ്ഞു.

  Also read: 'ഞാനും അല്ലു അർജുന്റെ വലിയ ഫാനാണ്, കേരളത്തിൽ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ ഞെട്ടിച്ചിട്ടുണ്ട്': ദുൽഖർ

  നയൻതാരയുടെ മുൻ കാമുകനായിരുന്നു പ്രഭുദേവ. 2009 ൽ വില്ല് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻസും പ്രഭുദേവയും പ്രണയത്തിലാവുന്നത്. എന്നാൽ മൂന്നര വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. നയൻസുമായി പ്രണയത്തിലാവുന്ന സമയത്ത് പ്രഭുദേവ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. ഇത് വലിയ കോളിളക്കം അന്നുണ്ടാക്കി.

  Also read: എനിക്ക് പകരം മറ്റൊരാളുമായി അടുത്തു; സുഹൃത്തിനെ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ വന്ന ഡിപ്രഷനെ പറ്റി ശ്രുതി രജനികാന്ത്

  Recommended Video

  Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  നയൻതാരയ്ക്കെതിരെ പ്രഭുദേവയുടെ ഭാര്യ റംലത്ത് പരസ്യമായി രം​ഗത്ത് വരികയും ചെയ്തിരുന്നു. ഇതിനിടെ റംലത്തുമായുള്ള വിവാഹ ബന്ധം പ്രഭുദേവ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഒരു വർഷത്തിനുള്ളിൽ നയൻസും പ്രഭുദേവയും വേർപിരിഞ്ഞു. പാടെ തകർന്ന നയൻതാര ലൈം ലൈറ്റിൽ നിന്നും കുറച്ചു കാലത്തേക്ക് മാറി നിൽക്കുകയും ചെയ്തു. ഒടുവിൽ 2013 ൽ അറ്റ്ലി സംവിധാനം ചെയ്ത രാജാ റാണി എന്ന ചിത്രത്തിലൂടെ വൻ തിരിച്ചു വരവ് നയൻതാര നടത്തുകയും ചെയ്തു.

  Read more about: nayanthara
  English summary
  naanum rowdy than actor reveals how nayanthara and vighnesh shivan fell in love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X