»   » സൂര്യയെ താരമാക്കിയ ബാലയ്‌ക്കൊപ്പം ജ്യോതികയുടെ പരുക്കന്‍ പോലീസ്! നാച്ചിയാര്‍ തിയറ്ററിലേക്ക്!

സൂര്യയെ താരമാക്കിയ ബാലയ്‌ക്കൊപ്പം ജ്യോതികയുടെ പരുക്കന്‍ പോലീസ്! നാച്ചിയാര്‍ തിയറ്ററിലേക്ക്!

Posted By: JINCE K BENNY
Subscribe to Filmibeat Malayalam

സൂര്യ എന്ന നടന്റെ അഭിനയമികവിനെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയത് ബാല എന്ന സംവിധായകനാണ്. നേരുക്ക് നേര്‍ എന്ന ചിത്രത്തിലൂടെ നടനായി എത്തിയ സൂര്യയുടെ കരിയറില്‍ ബ്രേക്കായത് നന്ദ എന്ന ബാല ചിത്രമായിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും നന്ദയിലൂടെ സൂര്യയെ തേടിയെത്തി. പരുക്കനായ സംവിധായകന്‍ എന്നാണ് ബാലയെ തമിഴ് സിനിമ ലോകം വിശേഷിപ്പിക്കുന്നത്. ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കിയ ജ്യോതിക ബാല ചിത്രത്തിലൂടെ ശക്തമായ മറ്റൊരു കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.

താര പോരാട്ടം ഇനി മംഗലാപുരത്ത്! മോഹന്‍ലാലും മമ്മൂട്ടിയും ഒരേ ലൊക്കേഷനില്‍!

ചിത്രത്തിന്റേതായി പുറത്ത് വന്ന ആദ്യ ട്രെയിലര്‍ വന്‍വിവാദമായിരുന്നു. നാച്ചിയാര്‍ എന്ന പരുക്കന്‍ പപോലീസ് ഓഫീസറായിട്ടാണ് ജ്യോതിക ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഫെബ്രുവരി 16ന് ചിത്രം തിയറ്ററിലെത്തും. തമിഴിനൊപ്പം കേരളത്തിലും ചിത്രം ഒരേ സമയം പ്രദര്‍ശനത്തിനെത്തുന്നു. സൂര്യയേപ്പോലെ കേരളത്തിലും ധാരാളം ആരാധകരുള്ള താരമാണ് ജ്യോതികയും. ഒരു സൈക്കോ കില്ലറെ ആധാരമാക്കിയുള്ളതാണ് ചിത്രം. നാച്ചിയാര്‍ ഐപിഎസ് എന്ന കഥാപാത്രത്തിന് വേണ്ടി ജ്യോതിക പ്രത്യേക പരിശീലനം നേടിയിരുന്നു.

tam

സ്വന്തം നിര്‍മാണ കമ്പനിയായ ബി സ്റ്റുഡിയോസിന്റെ ബാനറില്‍ ബാല രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് പ്രകാശ് ഫിലിം റിലീസാണ്. ജിവി പ്രകാശ്, നിര്‍മാതാവ് റോക്ക്‌ലൈന്‍ വെങ്കിടേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഇളയരാജയാണ്.

tam2

2016ല്‍ പുറത്തിറങ്ങിയ താരതപ്പട്ടൈ എന്ന ചിത്രത്തിന് ശേഷം ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് നാച്ചിയാര്‍. മുപ്പത്തിയാറ് വയതിനിലെ, മഗിളര്‍ മട്ടും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. മണിരത്‌നം സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ജ്യോതികയുടേതായി ചിത്രീകരണം ആരംഭിക്കാനിക്കുന്ന പുതിയ ചിത്രം. ഫഹദ് ഫാസിലും ചിത്രത്തിന്റെ നായക നിരയിലുണ്ട്.

English summary
Nachiyar will hit the theaters on February 16.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam