നടികര്‍ സംഘത്തിന് കെട്ടിടമായാല്‍ മാത്രം എനിക്ക് വിവാഹം!
തമിഴ് താര സംഘടനയെ പിടിച്ചു നിര്‍ത്താന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് നടന്‍ വിശാല്‍. നടികര്‍ സംഘത്തിന് കെട്ടിടമായാലേ താന്‍ വിവാഹം പോലും കഴിക്കുകയുള്ളൂ എന്ന നിലപാടിലാണത്രെ താരം.
തുടര്‍ച്ചയായി മൂന്ന് തവണ നടികര്‍ സംഘത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശരത്ത് കുമാറിനെതിരെ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് വിശാലിന്റെ തീരുമാനം. നടികര്‍ സംഘത്തിന് ഒരു കെട്ടിടം പണിയുക എന്നത് തന്റെ സ്വപ്‌നമാണെന്നും അങ്ങനെ ഒരു കെട്ടിടം ഉണ്ടായാല്‍ മാത്രമേ തനിക്ക് വിവാഹമുള്ളൂ എന്നും വിശാല്‍ പറയുന്നു.

അടുത്തിടെ വ്യാജ സിഡികള്‍ വ്യാപകമാകുന്നതുമായി ബന്ധപ്പെട്ട വിശാല്‍ നടികര്‍ സംഘത്തില്‍ തുറന്നടിച്ചിരുന്നു. ചലച്ചിത്ര മേഖലയില്‍ യാതൊരു പുരോഗമനുവുമുണ്ടാവുന്നില്ലെന്ന വിശാലിന്റെ പരമാര്‍ശം വിവാദമാകുകയും ചെയ്തു. വിശാലിന്റെ അച്ചടക്ക ലംഘനത്തെ ശരത്ത് കുമാര്‍ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
എന്നാലൊന്നും തന്റെ തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ വിശാല്‍ തയ്യാറായിരുന്നില്ല. വിജയ് യുടെ കത്തി എന്ന ചിത്രത്തിന്റെ വ്യാജ സിഡി പിടിച്ചെടുത്തതും വിശാല്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന തന്റെ ആരാധന സംഘടനയെ വിശാല്‍ വെല്‍ഫെയര്‍ അസോസിയേഷനാക്കി മാറ്റിയതും താരത്തിന് അനുകൂല തരംഗമുണ്ടാക്കി.
ചലച്ചിത്രമേഖലയുടെ സമഗ്ര പുരോഗതിയ്ക്ക് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നാണ് വിശാലിന്റെ പ്രതികരണം. ആരാധകരും സഹതരാങ്ങളും നിര്‍ബദ്ധിച്ചതുകൊണ്ടാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു.
അതേ സമയം ശരത്ത് കുമാറിന്റെ മകളും മദഗജരാജ എന്ന ചിത്രത്തിലെ തന്റെ നായികയുമായിരുന്ന വരലക്ഷ്മി ശരത്ത് കുമാറുമായി വിശാല്‍ പ്രണയത്തിലാണെന്ന ഗോസിപ്പുമുണ്ട്. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ പായും പലിയുടെ ചിത്രീകരണ തിരക്കിലാണ് താരം.


Click it and Unblock the Notifications