»   » നാഗ ചൈതന്യയില്ലാതെ എനിക്ക് ജീവിയ്ക്കാന്‍ കഴിയില്ല; ആദ്യമായി സമാന്ത വെളിപ്പെടുത്തുന്നു

നാഗ ചൈതന്യയില്ലാതെ എനിക്ക് ജീവിയ്ക്കാന്‍ കഴിയില്ല; ആദ്യമായി സമാന്ത വെളിപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി. ചൈതന്യയെ വിവാഹം ചെയ്യാനായി സമാന്ത മതം മാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

നാഗ ചൈതന്യയുടെ കുടുംബം നിര്‍ബന്ധിച്ചു, സമാന്ത ഹിന്ദു മതം സ്വീകരിച്ചു?

എന്നാല്‍ ഇതുവരെ നാഗ ചൈതന്യയോ സമാന്തയോ ഇതിനോട് പരസ്യമായി പ്രതികരിയ്ക്കാന്‍ തയ്യാറായില്ല. എന്നാലിതാ ആദ്യമായി ഈ വിഷയത്തില്‍ സമാന്ത പ്രതികരിയ്ക്കുന്നു. നാഗ ചൈതന്യ ഇല്ലാതെ തനിക്ക് പറ്റില്ല എന്നാണ് സമാന്ത പറയുന്നത്.

എപ്പോള്‍ പറഞ്ഞു

ട്വിറ്ററില് ആരാധകരുമായി സംവദിയ്ക്കുകയായിരുന്നു സമാന്ത. ആരാധകന്റെ ചോദ്യത്തിനുത്തരമായിട്ടാണ് സമാന്ത ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ആളെ കുറിച്ച് പറഞ്ഞത്

മൂന്ന് കാര്യങ്ങള്‍

ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. ആദ്യം വന്ന ഉത്തരം ചൈതു (നാഗ ചൈതന്യ) എന്നായിരുന്നു

മറ്റ് രണ്ട് കാര്യങ്ങള്‍

ഐസ്‌ക്രീമും ജോലിയുമാണ് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത മറ്റ് രണ്ട് കാര്യങ്ങള്‍

എന്തുകൊണ്ട് ചൈതു

ഉടന്‍ വന്നു മറ്റൊരു ആരാധകന്റെ ചോദ്യം. എന്തുകൊണ്ട് ചൈതു, എന്തുകൊണ്ട് ഞാനില്ല- എന്ന ആരാധകന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം സമാന്ത നല്‍കി. 'നിങ്ങളെ ഞാന്‍ എട്ട് വര്‍ഷം മുന്‍പ് കണ്ടിട്ടുമില്ല, നിങ്ങളെന്റെ പ്രിയ സുഹൃത്തായിട്ടുമില്ല' എന്നായിരുന്നു മറുപടി

English summary
Naga Chaitanya among three things Samantha can't live without

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam