തരം​ഗം തീർത്ത പഴയ ന​ഗ്മയാണോ ഇത്? എന്ത് പറ്റി?; താരത്തെക്കണ്ട് ആരാധകരുടെ ചോദ്യങ്ങൾ

തെന്നിന്ത്യൻ‍‌ സിനിമാ രം​ഗത്തെ താര റാണിയായിരുന്നു ഒരു കാലത്ത് ന​ഗ്മ. മുംബൈക്കാരിയായ ന​ഗ്മയ്ക്ക് ബോളിവുഡിലേക്കാൾ അവസരങ്ങൾ ലഭിച്ചത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ​അതീവ ​ഗ്ലാമറസായി പ്രേക്ഷകർക്ക് മുമ്പിലെത്തിയ ന​ഗ്മയ്ക്ക് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. രജിനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ നായികയായി ന​ഗ്മ തിളങ്ങി. കരിയറിലെ പ്രശസ്തിക്കൊപ്പം ​ഗോസിപ്പുകളും ന​ഗ്മയെ വിടാതെ പിന്തുടർന്നു.

നടിയുടെ പ്രണയ ബന്ധങ്ങൾ വലിയ തോതിൽ ചർച്ചയായി. നടൻ ശരത് കുമാറിനെയും ന​ഗ്മയെയും കുറിച്ചുള്ള കഥകൾ ഒരു കാലത്ത് സിനിമാ ലോകത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. സൗരവ് ​ഗാം​ഗുലിമായുള്ള ബന്ധവും വലിയ തോതിൽ ചർച്ചയായി. കരിയറിന്റെ ഒരു ഘട്ടത്തിൽ ന​ഗ്മയുടെ താരത്തിളക്കം കുറഞ്ഞു. അക്കാലത്തെ മിക്ക നടിമാരെയും പോലെ പുതിയ നായികമാർ വന്നപ്പോൾ ന​ഗ്മയ്ക്ക് വഴി മാറിക്കൊടുക്കേണ്ടി വന്നു.

Actress Nagma

രാഷ്ട്രീയത്തിലേക്ക് നടി ശ്രദ്ധ തിരിച്ചു. ഇന്ന് ലൈം ലൈറ്റിൽ ന​ഗ്മയെ അധികം കാണാറില്ല. ന​ഗ്മയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. പഴയ ന​ഗ്മയിൽ നിന്നും നടി വല്ലാതെ മാറിപ്പോയെന്ന് ആരാധകർ പറയുന്നു. വണ്ണം വെച്ചപ്പോൾ നടിയുടെ സൗന്ദര്യം കുറഞ്ഞെന്നും അഭിപ്രായമുണ്ട്. പഴയ ന​ഗ്മ തന്നെയാണോ ഇതെന്നാണ് മിക്കവരുടെയും ചോദ്യം. മാധ്യമങ്ങൾക്ക് മുന്നിൽ ന​ഗ്മ സംസാരിച്ചിട്ടും നാളുകൾ ഏറെയായി.

ഭോജ്പുരി സിനിമകളിൽ വരെ നിറ സാന്നിധ്യമായിരുന്നു ഒരു കാലത്ത് ന​ഗ്മ. രാഷ്ട്രീയത്തിലേക്ക് വന്ന ശേഷവും ന​ഗ്മ ​ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായി. മുമ്പൊരിക്കൽ തന്നെപ്പറ്റിയുള്ള വിവാ​​ദങ്ങളെക്കുറിച്ച് ന​ഗ്മ സംസാരിച്ചിട്ടുണ്ട്. വിവാദങ്ങളെ കൈകാര്യം ചെയ്യാൻ ധൈര്യം വേണം. നെ​ഗറ്റീവോ പോസീറ്റീവോ ആയ കാരണങ്ങളാൽ താനെപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ടെന്നും ന​ഗ്മ അന്ന് ചൂണ്ടിക്കാട്ടി. 49 കാരിയായ ന​ഗ്മ ഇപ്പോഴും അവിവാഹിതയാണ്.

Actress Nagma

പ്രണയ ​ഗോസിപ്പുകളോടൊന്നും ന​ഗ്മ അധികം പ്രതികരിച്ചിട്ടില്ല. ശരത്കുമാറും ആദ്യ ഭാര്യ ഛായ ദേവിയും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണം ന​ഗ്മയാണെന്ന് ഒരു കാലത്ത് സംസാരമുണ്ടായിരുന്നു. ​ഗോസിപ്പുകൾ പരിധി വിട്ടതോടെ ശരത്കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നഗ്മ തീരുമാനിച്ചെന്നും ഇത് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ കാരണമാണ് നടി തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നും അകന്നതെന്നും അക്കാലത്ത് ​ഗോസിപ്പുണ്ടായിരുന്നു.

പിന്നീടും ന​ഗ്മയെക്കുറിച്ച് പല തരത്തിലുള്ള സംസാരങ്ങളുണ്ടായി. നടിക്ക് അധോലോക ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്. നടി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കൊടുത്തപ്പോഴാണ് ഇത്തരമാെരു ​ഗോസിപ്പ് വന്നത്. എന്നാൽ ഇക്കാര്യം ന​ഗ്മ നിഷേധിച്ചിട്ടുണ്ട്. നടി ജ്യോതികയുടെ അർധ സഹോദരിയാണ് നഗ്മ. ജ്യോതിക തമിഴകത്ത് കരിയർ തുടങ്ങുന്ന കാലത്ത് അറിയപ്പെട്ടത് ന​ഗ്മയുടെ സഹോദരിയായാണ്. പിന്നീട് ജ്യോതിക താരമായി മാറിയപ്പോഴേക്കും ന​ഗ്മ സിനിമാ ലോകത്ത് നിന്നും അകന്നു.

മുംബെെയിലാണ് ജ്യോതികയും ന​ഗ്മയും ഇന്ന് താമസിക്കുന്നത്. ചെന്നെെയിൽ ഭർത്താവ് സൂര്യക്കൊപ്പം താമസിച്ചിരുന്നു ജ്യോതിക അടുത്തിടെയാണ് മുംബൈയിലേക്ക് മാറിയത്. സൂര്യയും നടിക്കൊപ്പം മുംബൈയിലാണുള്ളത്. മാതാപിതാക്കൾക്ക് പ്രായമായതിനാൽ അവർക്കൊപ്പം നിൽക്കാൻ വേണ്ടിയാണ് മുംബൈയിലേക്ക് മാറിയതെന്ന് ജ്യോതിക വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലികമായാണ് മാറ്റമെന്നും പിന്നീട് തിരിച്ചെത്തുമെന്നും നടി പറഞ്ഞു.

More from Filmibeat

Read more about: nagma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X