»   » വീര്‍ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി എന്ന് നമിത...?

വീര്‍ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി എന്ന് നമിത...?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സെക്‌സി താരം എന്നാണ് നമിത അറിയപ്പെട്ടത്. അമിതമായി ഗ്ലാമര്‍ പ്രദര്‍ശിപ്പിയ്ക്കുന്ന നടിയുടെ ശരീരം ആസ്വദിയ്ക്കും എന്നല്ലാതെ ആരും പ്രണയിച്ചിരുന്നില്ല. എന്നാല്‍ ഒരാള്‍ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ കരഞ്ഞു പോയി എന്ന് നമിത പറയുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് നമിതയും നടന്‍ വീരും (വീരേന്ദ്ര ചൗധരി) തമ്മിലുള്ള വിവാഹം നടന്നത്. സന്തോഷമായ കുടുംബ ജീവിതം നയിച്ചുവരികയാണ് ഇപ്പോള്‍ നമിത. തങ്ങളുടെ പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ നമിത വെളിപ്പെടുത്തി.

ആരാധകരെ നിരാശയിലാക്കുന്ന തീരുമാനവുമായി ശിവകാര്‍ത്തികേയന്‍, വേലൈക്കാരന്‍ ഇഫക്ട്?

പല ഗോസിപ്പുകളും

നമിതയുടെ വിവാഹ ഗോസിപ്പുകള്‍ ഏറെ കാലമായി ചുറ്റിപ്പറ്റി നടക്കുകയായിരുന്നു. പല നടന്മാര്‍ക്കുമൊപ്പമുള്ള പ്രണയ ഗോസിപ്പുകളും പ്രചരിയ്ക്കുന്നതിനിടെ, പെട്ടന്നാണ് നമിത വീരുമായുള്ള വിവാഹം വെളിപ്പെടുത്തിയത്.

സെറ്റില്‍ കണ്ടു

തന്റെ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വീരിനെ ആദ്യമായി കണ്ടുമുട്ടിയത്. എല്ലാവരോടും സ്വനേഹത്തോടെയും ബഹുമാനത്തോടെയുമുള്ള പെരുമാറ്റമാണ് വീരില്‍ എനിക്കിഷ്ടപ്പെട്ടത്.

സുഹൃത്തുക്കളായി

വളരെ പെട്ടന്ന് ഞങ്ങള്‍ സുഹൃത്തുക്കളായി. ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ പലതും പറഞ്ഞും പങ്കുവച്ചും സൗഹൃദം കൊണ്ടു നടന്നു. എന്തും പങ്കുവയ്ക്കാന്‍ കഴിയുന്ന സുഹൃത്താണ് വീര്‍.

പ്രപ്പോസ് ചെയ്തത്

ഒരു ദിവസം വീര്‍ എന്നെ കാന്റില്‍ ലൈറ്റ് ഡിന്നറിന് ക്ഷണിച്ചു. ഒരു ബീച്ചിലായിരുന്നു അത്. അവിടെ വച്ച് വീര്‍ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു. വളരെ സര്‍പ്രൈസ് ആയിരുന്നു അത്.

വളരെ സന്തോഷം

അതിന് ശേഷം ഞാന്‍ വീരിനെ കൂടുതല്‍ മനസ്സിലാക്കി. മനസ്സിലാക്കുന്തോറും ഇഷ്ടം കൂടി. വീരിനെ എന്റെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ വളരെ അധികം സന്തോഷവതിയാണ് ഞാന്‍ - നമിത പറഞ്ഞു.

വിവാഹം

നവംബര്‍ 24 നാണ് നമിതയും വീറും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വളരെ ലളിതവും സുന്ദരവുമായിരുന്നു.

English summary
Namitha and Veer: Here’s a brief timeline of their love story

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam