തെന്നിന്ത്യന്‍ ഹോട്ട് സുന്ദരി നമിത വിവാഹിതയാകുന്നു! ഇത് ഗോസിപ്പല്ല, വരന്‍ ആ സുഹൃത്ത് തന്നെ!!
തെന്നിന്ത്യയുടെ ഹോട്ട് താരസുന്ദരിയായ നമിതയെ സ്‌നേഹിക്കാത്തവരായി ആരുമുണ്ടാവില്ല. നടി വിവാഹം സംബന്ധിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ താന്‍ വിവാഹം കഴിക്കാന്‍ പോവുന്ന വാര്‍ത്ത നടി തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ്. സുഹൃത്തായ വീര്‍ (വീരേന്ദ്ര ചൗദരി)യാണ് നമിതയെ വിവാഹം കഴിക്കാന്‍ പോവുന്നത്.
എല്ലാവര്‍ക്കും നമസ്‌കാരം, ഞാനും എന്റെ സുഹൃത്തായ വീരുമായി വിവാഹിതരാകാന്‍ പോവുകയാണ്. നവംബര്‍ 24 നാണ് വിവാഹമെന്നും എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്നും നടി സുഹൃക്കള്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് പറഞ്ഞിരിക്കുന്നത്.

നമിത വിവാഹിതയാകുന്നു
തെന്നിന്ത്യയുടെ ഹോട്ട് സുന്ദരിയായിട്ടാണ് നമിത അറിയപ്പെടുന്നത്. ഗ്ലാമര്‍ വേഷങ്ങളിലും ഐറ്റം ഡാന്‍സുകളിലൂടെയും തിളങ്ങി നില്‍ക്കുന്ന നടിയുടെ വിവാഹത്തെ കുറിച്ച് മുമ്പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ നടി തന്നെ ഔദ്യാഗികമായി വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ്

ഫേസ്ബുക്കിലൂടെ
ബിഗ് ബോസ് താരം റൈസയാണ് ഫേസ്ബുക്ക് ലൈവിലൂടെ നമിത വിവാഹിതയാകാന്‍ പോവുന്ന കാര്യം പുറത്ത് വിട്ടത്. നമിതയുടെ ഇന്‍സ്റ്റാഗ്രാം പേജിലും വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ്.

സുഹൃത്താണ് വരന്‍
എല്ലാവര്‍ക്കും നമസ്‌കാരം, ഞാനും എന്റെ സുഹൃത്തായ വീരുമായി (വീരേന്ദ്ര ചൗദരി) വിവാഹിതരാകാന്‍ പോവുകയാണ്. നവംബര്‍ 24 നാണ് വിവാഹമെന്നും എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്നുമാണ് നടി ആരാധകരോട് പറയുന്നത്.

ശരത് ബാബുവുമായുള്ള ബന്ധം
നടന്‍ ശരത് ബാബുവിന്റെ പേരിനൊപ്പമായിരുന്നു നമിത ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് റിലേഷന്‍ഷിപ്പാണെന്നും തരത്തിലുമായിരുന്നു വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നത്.

ഹോട്ട് താരമായി നമിത
തെലുങ്കിലൂടെയായിരുന്നു നമിത സിനിമയിലേക്കെത്തിയത്. പിന്നീട് തമിഴില്‍ ഗ്ലാമര്‍ വേഷങ്ങളും ഐറ്റം ഡാന്‍സും ചെയ്താണ് നമിത ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ ഇന്ത്യ മുഴുവന്‍ നമിതയെ ആരാധിക്കുന്ന ആരാധകരുടെ എണ്ണവും കൂടിയിരുന്നു.

മലയാളത്തിലും
തെലുങ്ക്, തമിഴ്, കന്നഡ, എന്നിവയക്കൊപ്പം മലയാള സിനിമയിലും നമിത അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും മോഹന്‍ലാലിന്റെ പുലിമുരുകനില്‍ അതിഥി വേഷത്തിലെത്തി നടി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications