»   » മോഹന്‍ലാല്‍ രക്ഷിച്ചു, തമിഴ് ഗ്ലാമര്‍ താരം നമിത പഴയ പ്രതാപത്തോടെ തിരിച്ചെത്തുന്നു...

മോഹന്‍ലാല്‍ രക്ഷിച്ചു, തമിഴ് ഗ്ലാമര്‍ താരം നമിത പഴയ പ്രതാപത്തോടെ തിരിച്ചെത്തുന്നു...

By: Rohini
Subscribe to Filmibeat Malayalam

ഒരു സമയത്ത് തമിഴ് സിനിമാ പ്രേമികളുടെ നെഞ്ചിടിപ്പായിരുന്നു നടി നമിത. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒരു മടിയും ഇല്ലാതിരുന്ന നമിത തമിഴിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമൊക്കെ ജോഡിചേര്‍ന്നെത്തി. എന്നാല്‍ ഗ്ലാമര്‍ ലോകത്ത് തിളങ്ങുന്നതിനിടെ തടിയെ കുറിച്ച് നമിത ചിന്തിച്ചില്ല.

നടി നമിതയെ ഇറക്കി വിടാന്‍ ശ്രമിച്ച വീട്ടുടമയുടെ തോന്ന്യാസത്തിനെതിരെ കോടതി ഉത്തരവ്!

ശരീരത്തിന്റെ തടി അമിതാമായി കൂടുയതോടെ നമിതയുടെ സൗന്ദര്യവും അവസരങ്ങളും പോയി. നാല് വര്‍ഷത്തോളം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്ന നമിത മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ഇപ്പോഴിതാ കൂടുതല്‍ അവസരങ്ങള്‍ നമിതയെ തേടിയെത്തുന്നു.

തടി പാരയായപ്പോള്‍

ഒരു കാലത്ത് തമിഴ് സിനിമയിലെ മാദക സുന്ദരിയായിരുന്ന നമിത ഇന്റസ്ട്രിയില്‍ നിന്ന് ഔട്ടായത് പെട്ടന്നാണ്. ശരീരത്തിന്റെ തടി അമിതമായി കൂടിയപ്പോള്‍ എത്ര ഗ്ലാമറാകാന്‍ തയ്യാറായിട്ടും നമിതയ്ക്ക് അവസരം ലഭിച്ചില്ല.

ഇടവേള എടുത്ത് തിരിച്ചെത്തി

അവസരങ്ങള്‍ കുറഞ്ഞതോടെ നമിത പതിയെ സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നു. അമിതമായി കൂടിയ തടി കൃത്യമായ വ്യായമത്തിലൂടെയും ഡയറ്റിലൂടെയും കുറച്ചെടുത്തു. പഴയതിലും സുന്ദിരിയായി നമിത തിരിച്ചെത്തി.

ലാല്‍ അവസരം നല്‍കി

തടി കുറച്ച് സുന്ദരിയായി, നാല് വര്‍ഷത്തിന് ശേഷം നമിത തിരിച്ചെത്തിയത് മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്. ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനില്‍ നമിത കഥാപാത്രമായെത്തി. അത് ക്ലിക്കാകുകയും ചെയ്തു.

നായകയായി മാറുന്നു

പുലിമുരുകന് ശേഷം നമിതയ്ക്കിതാ കൂടുതല്‍ അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. മിയ എന്ന പുതിയ തമിഴ് ഹൊറര്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് നമിത. നമിതയ്‌ക്കൊപ്പം സോണിയ അഗര്‍വാളും തിരിച്ചെത്തുന്നു.

പൊട്ട്

മിയയ്ക്ക് പുറമെ പൊട്ട് എന്ന ചിത്രത്തിലും നമിത അഭിനയിക്കുന്നുണ്ട്. ഇനിയ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ ഒട്ടും പ്രധാന്യം കുറയാത്ത കഥാപാത്രത്തെ തന്നെയാണ് നമിതയും അവതരിപ്പിയ്ക്കുന്നത്. ഭരത്താണ് നായകന്‍.

English summary
Namitha is back with her hot and sizzling looks

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam