»   » പുരുഷന്മാരിലുള്ള വിശ്വാസം തിരിച്ച് തന്നത് അവനാണ്, പ്രണയവും വിവാഹവും നമിതയ്ക്ക് പറയാനുള്ളത് ഇങ്ങനെ!!!

പുരുഷന്മാരിലുള്ള വിശ്വാസം തിരിച്ച് തന്നത് അവനാണ്, പ്രണയവും വിവാഹവും നമിതയ്ക്ക് പറയാനുള്ളത് ഇങ്ങനെ!!!

Posted By:
Subscribe to Filmibeat Malayalam

ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരെ പുളകം കൊള്ളിച്ചിരുന്ന നമിത വിവാഹിതയാകാന്‍ പോവുന്ന വിവരം നടി തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ വീര്‍ ആണ് നമിതയെ വിവാഹം കഴിക്കുന്നത്. അതിനിടെ തനിക്ക് പുരുഷന്മാരിലുള്ള തന്‍െ വിശ്വാസം തിരികെ കൊണ്ട് വന്നതടക്കം തന്റെ പ്രണയത്തെ കുറിച്ച് നമിത തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ഐശ്വര്യ റായിയ്ക്ക് ഇത് ഭീഷണിയാവുമോ? അതേ നക്ഷത്രക്കണ്ണുകളുമായി ഇറാനില്‍ നിന്നും ഒരു അപര സുന്ദരി!!

ഈ വരുന്ന നവംബര്‍ 24 നാണ് നമിതയും വീറും തമ്മിലുള്ള വിവാഹം നടക്കാന്‍ പോവുന്നത്. ഞങ്ങളുടേത് അറേഞ്ചഡ് ലവ് മാര്യേജാണെന്നാണ് നമിത പറയുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് ഞങ്ങള്‍ പരിചയത്തിലായതെന്നും തനിക്ക് മുന്‍ഗണന നല്‍കുന്ന ഒരാളാണെന്നും നമിത പറയുന്നു.

നമിതയുടെ വിവാഹം

ഏറെ കാലമായി നമിതയുടെ വിവാഹത്തെ കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും സത്യമില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും കഴിഞ്ഞ ദിവസമായിരുന്നു നടി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നത്.

നവംബര്‍ 24 ന് വിവാഹം

ഞാനും സുഹൃത്തായ വീരുമായി (വീരേന്ദ്ര ചൗദരി) വിവാഹിതരാകാന്‍ പോവുകയാണ്. നവംബര്‍ 24 നാണ് വിവാഹമെന്നും എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്നും നടി സുഹൃക്കള്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് പറഞ്ഞിരിക്കുന്നത്.

അറേഞ്ച്ഡ് ലവ് മാര്യേജ്

ഇതൊരു അറേഞ്ച്ഡ് ലവ് മാര്യേജ് ആണ്. ഞങ്ങളുടെ രണ്ടുപോരുടെയും അടുത്ത സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് ഞങ്ങള്‍ പരിചയത്തിലാവുന്നത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഈ സെപ്റ്റംബറില്‍ ബീച്ചില്‍ നിന്നും അവന്‍ എന്നോട് വളരെ പ്രണയാതുരമായി ആ ചോദ്യം ചോദിക്കുകായിരുന്നു.

ഒന്നും പ്രതീക്ഷിച്ചിരുന്നില്ല

അന്ന് എനിക്ക് വേണ്ടി കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കിയിരുന്നു. താന്‍ അമ്പരന്ന് പോയിരുന്നതായും ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്ന കാര്യവുമായിരുന്നില്ലെന്നാണ് നടി പറയുന്നത്. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുകയും ഒരേ ജീവിതലക്ഷ്യമാണ് ഉള്ളതും. ഇക്കാര്യങ്ങളാണ് തനിക്കും വീറിനെ ഇഷ്ടമാണെന്ന് പറയാന്‍ പ്രേരിപ്പിച്ചിരുന്നതെന്നും നമിത വ്യക്തമാക്കുന്നു.

ജീവിതത്തെ പ്രണയിക്കുന്നു

യാത്ര ചെയ്യാനും ട്രക്കിങ് നടത്താനും ഒരുപാട് ഇഷ്ടമുള്ളവരാണ് ഞങ്ങള്‍. മാത്രമല്ല ജീവിതത്തെ ഞങ്ങള്‍ പ്രണയിക്കുന്നവരുമാണ്. എനിക്ക് മുന്‍ഗണന തരുന്ന ഒരു വ്യക്തിയെ കിട്ടിയത് വലിയ അനുഗ്രഹമാണെന്നും ഇവിടെ ആരും ആരുടെയും പിറകെ നടക്കുന്നിട്ടില്ല. ഇക്കഴിഞ്ഞ നാളുകളില്‍ അവനെ ഞാന്‍ എത്രത്തോളം മനസിലാക്കിയോ അത്രത്തോളം താന്‍ ഭാഗ്യവതിയാണെന്നാണ് നമിത പറയുന്നത്.

പുരുഷന്മാരിലുള്ള വിശ്വാസം


തനിക്ക് പുരുഷന്മാരോടുള്ള വിശ്വാസം തിരികെ തന്നത് വീറിന്റെ സ്‌നേഹം കൊണ്ടാണ്. വിവാഹത്തെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടപ്പോള്‍ മുതല്‍ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നതായും നമിത പറയുന്നു.

English summary
Namitha to Marry Long Time Beau Veerendra on November 24

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam