ആരാധകര്‍ സ്നേഹം പ്രകടിപ്പിച്ചു, നമിത നിലവിളിച്ചു
ബാംഗ്ലൂരിലായാലും ചെന്നൈയിലായാലും നമിതയുടെ ആരാധകര്‍ ഒരു പോലെയാണ്. നമിത എവിടെയുണ്ടോ അവിടെയെല്ലാം ആരാധകര്‍ എത്തും, സ്‌നേഹം കൊണ്ട് പൊതിയും. ആ സ്‌നേഹപ്രകടനം നമിതയ്‌ക്ക് കയ്‌പേറിയ അനുഭവങ്ങളാണെന്ന് മാത്രം.
ഈയിടെ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിയ നമിതയ്‌ക്ക് അപ്രതീക്ഷിതമായ അനുഭവങ്ങളാണ് നേരിട്ടേണ്ടി വന്നത്. വിമാനമിറങ്ങിയ നമിത തന്നെ സ്വീകരിക്കാനായി എത്തിയവരെ കാണാതെ തെക്കുവടക്ക് തപ്പി നടക്കുകയായിരുന്നു.
ആ സമയമാണ് ചില ആരാധകര്‍ നടിയെ കണ്ടതും ഒപ്പം കൂടിയതും. അവര്‍ നമിതയെ തൊട്ടുതലോടിയും നുളളിയും പിച്ചിയുമൊക്കെ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങി.
സഹിക്കെട്ട് നമിത വിമാനത്താവളത്തിലെ സുരക്ഷാധികൃതകരെ വിളിച്ച് കരച്ചിലായി. അവര്‍ നടിയെ ആള്‍ക്കൂട്ടത്തിനിടെ നിന്ന് രക്ഷപ്പെടുത്തി ഒരുവിധം പുറത്തെത്തിച്ചു.
നമിതയെ സ്വീകരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ എത്തിയപ്പോഴെക്കും നാടകമൊക്കെ കഴിഞ്ഞിരുന്നു. ആരാധകരോടുളള ദേഷ്യമെല്ലാം നമിത അവരോട് തീര്‍ത്തു. അവരുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റമാണ് ഇതിനെല്ലാം കാരണമെന്നാണ് നമിതയുടെ ഭാഷ്യം.


Click it and Unblock the Notifications