»   » മൂന്ന് പ്രണയങ്ങള്‍ക്ക് ശേഷമാണ് വിവാഹം, ഇപ്പോള്‍ ഭാഗ്യവതിയായത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് നമിത!

മൂന്ന് പ്രണയങ്ങള്‍ക്ക് ശേഷമാണ് വിവാഹം, ഇപ്പോള്‍ ഭാഗ്യവതിയായത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് നമിത!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ മികച്ച ഐറ്റം ഡാന്‍സുകള്‍ സമ്മാനിച്ച നടിയാണ് നമിത. സുഹൃത്തായ വീറുമായുള്ള നമിതയുടെ വിവാഹം കഴിഞ്ഞ മാസമായിരുന്നു നടന്നത്. ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നടി തന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സ്ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിച്ചോ ചോരാന്‍ സാധ്യതയുണ്ടെന്ന് അരുണ്‍ ഗോപി!

നവംബര്‍ 24 നായിരുന്നു നമിതയും വീറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം തന്റെ ജീവിതത്തില്‍ കാര്യമായി മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് നമിത പറയുന്നത്. അടുത്തിടെ ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് നടി അക്കാര്യം പറഞ്ഞിരിക്കുന്നത്.

വലിയ മാറ്റം ഒന്നുമുണ്ടായിട്ടില്ല

വിവാഹശേഷം സിനിമയുടെയും മറ്റും തിരക്കുകളില്‍ നിന്നും നമിത മാറി നില്‍ക്കുകയാണ്. മാത്രമല്ല വിവാഹശേഷം തന്റെ ജീവിതത്തില്‍ വലിയ മാറ്റം വന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് നമിത പറയുകയാണ്. അടുത്തിടെ ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് നടി അക്കാര്യം പറഞ്ഞിരിക്കുന്നത്.

എന്റെ ഭാഗ്യമാണ്

വിരേന്ദ്രറിന്റെ മാതാപിതാക്കളെ കിട്ടിയത് തന്റെ വലിയ ഭാഗ്യമാണ്. ഇപ്പോള്‍ എന്റെ കഴുത്തിലൊരു താലിയും കാല്‍ വിരലിലൊരു മിഞ്ചിയുമുണ്ട്. അത് മാത്രമെ ഉള്ളുവെന്നും, സാധാരണ സ്ത്രീകളെ പോലെ നെറ്റിയില്‍ സിന്ദൂരം തൊട്ട് നടക്കണമെന്നോ, സാരി ചുറ്റി മാത്രം നടക്കണമെന്നോ ആരും പറഞ്ഞിട്ടില്ല. വീറിന്റെ മാതാപിതാക്കള്‍ ഒന്നിനും എന്നെ നിര്‍ബന്ധിക്കാറില്ലെന്നും നമിത പറയുന്നു.

മൂന്ന് പ്രണയങ്ങള്‍ തകര്‍ന്നു

നമിതയുടെ മൂന്ന് പ്രണയങ്ങള്‍ തകര്‍ന്നതാണ്. അതിനാല്‍ നമുക്കൊപ്പം ജീവിക്കാന്‍ സാധിക്കുന്ന ഒരാളെ തിരിച്ചറിയാനുള്ള കഴിവ് എനിക്കുണ്ട്. വീറിനെ കണ്ടപ്പോള്‍ തന്നെ വിവാഹം മനസിലൂടെ കടന്ന് പോയിരുന്നു. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണെന്നും ഒരേ ജീവിതലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്നും നമിത പറയുന്നു.

നമിതയുടെ വിവാഹം

നവംബര്‍ 24 നായിരുന്നു നമിതയും സുഹൃത്തായ വീരുമായി (വീരേന്ദ്ര ചൗദരി) വിവാഹിതരായത്. ഒരു അറേഞ്ച്ഡ് ലവ് മാര്യേജ് ആയിരുന്നു ഇരുവരുടെയും. തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദം പിന്നീട് ഇഷ്ടമാവുകയായിരുന്നെന്നും നമിത മുമ്പ് പറഞ്ഞിരുന്നു.

ഗോസിപ്പുകള്‍

ഏറെ കാലമായി നമിതയുടെ വിവാഹത്തെ കുറിച്ച് പല തരത്തിലും ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും കഴമ്പിലെന്ന് കാണിച്ചായിരുന്നു നമിത വിവാഹിതയായത്.

English summary
Namitha on life after marriage: My in-laws don’t force me to wear sindoor on my forehead

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X