»   » നമിത പ്രമോദ് മലര്‍ ആവുന്നു! പ്രിയദര്‍ശനെ സ്വാധീനിച്ച മലര്‍ മലയാളത്തില്‍ അല്ല, പിന്നെയോ?

നമിത പ്രമോദ് മലര്‍ ആവുന്നു! പ്രിയദര്‍ശനെ സ്വാധീനിച്ച മലര്‍ മലയാളത്തില്‍ അല്ല, പിന്നെയോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് നിര്‍മ്മിക്കുകയാണ് പ്രിയദര്‍ശന്‍. സിനിമയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടെ സിനിമയുടെ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി അഭിനയിക്കുന്നത്. മലയാളത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തെയാണ് നമിത തമിഴില്‍ അവതരിപ്പിക്കുന്നത്.

ദുല്‍ഖറിന്റെ സൗഹൃദം ഇതാണ്! സൗബിന്റെ പറവയിലെ വേഷം ചോദിച്ച് വാങ്ങിയത്, എന്നിട്ട് സംഭവിച്ചതോ...

ചിത്രത്തിലെ നമിതയുടെ കഥാപാത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിലെ പ്രേമം എന്ന സിനിമയിലെ മലര്‍ എന്ന പേരാണ് നമിതയുടെ കഥാപാത്രത്തിന്റെ പേരും. മഹേഷിന്റെ പ്രതികാരത്തില്‍ നിന്ും വ്യത്യസ്തമായി നിര്‍മ്മിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ വായിക്കാം.

മഹേഷിന്റെ പ്രതികാരം

ദിലീഷ് പോത്തന്റെ കന്നിചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ അപര്‍ണ ബാലമുരളി എന്നിവര്‍ നായിക നായകന്മാരായി അഭിനയിച്ച ചിത്രം തമിഴിലും നിര്‍മ്മിക്കുകയാണ്. പ്രിയദര്‍ശനാണ് ചിത്രം തമിഴിലേക്ക് എത്തിക്കാന്‍ പോവുന്നത്.

പ്രിയദര്‍ശന്റെ സിനിമ


മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്‍ തമിഴിലേക്ക് എത്തിക്കുകയാണ്. ഉദയനിധി സ്റ്റാലിന്‍ നായകനാവുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി അഭിനയിക്കുന്നത്. നമിതയുടെ കഥാപാത്രത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ജിംസി മലര്‍ ആവുന്നു

മലയാളത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തെയാണ് നമിത തമിഴില്‍ അവതരിപ്പിക്കുന്നത്. ജിംസിക്ക് പകരം മലര്‍ എന്ന പേരിലുള്ള കഥാപാത്രമാണ് നമിതയുടേത്.

റിമേക്ക് അല്ല

മഹേഷിന്റെ പ്രതികാരം ഇടുക്കി പശ്ചാതലമാക്കിയാണ് നിര്‍മ്മിച്ചിരുന്നെങ്കില്‍ തമിഴിലെ സിനിമ അതില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഇടുക്കിയ്ക്ക് പകരം തേനി, തെങ്കാശി എന്നിങ്ങനെയുള്ള സ്ഥലങ്ങളാണ് ചിത്രത്തിലുണ്ടാവുക.

കഥാപാത്രങ്ങള്‍


ക്രിസ്ത്യന്‍ കുടുംബ ബന്ധങ്ങളിലൂടെയാണ് മഹേഷിന്റെ പ്രതികാരത്തിലെ കഥ നടക്കുന്നത്. എന്നാല്‍ തമിഴിലെത്തുമ്പോല്‍ ഹിന്ദു കുടുംബത്തെയാണ് പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ കഥയുമായി സാമ്യം തോന്നുമെങ്കിലും രണ്ട് സിനിമകള്‍ തമ്മില്‍ അന്തരമുണ്ടയിരിക്കും.

പ്രിയദര്‍ശന് പറ്റില്ല..


ദിലീഷ് പോത്തന്റെ ശൈലിയും പ്രിയദര്‍ശന്റെ ശൈലിയും വ്യത്യസ്തമായതിനാല്‍ അദ്ദേഹത്തിന് പറ്റിയ സിനിമ അല്ലിതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അവസാനം മഹേഷിന്റെ പ്രതികാരത്തെ കടത്തിവെട്ടുമോ എന്ന് കാത്തിരുന്നു കാണാം.

English summary
Namitha Pramod's picked a dream project for her Kollywood debut - the Tamil remake of the National Award winner Malayalam film Maheshinte Prathikaram, helmed by director Priyadarshan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X