ശരത്ത് ബാബുവുമായി ലിവിങ് റിലേഷന്‍, വിവാഹം ഉടന്‍ നടക്കും; നമിതയ്ക്ക് പറയാനുള്ളത് കേട്ടോ?
പ്രണയ ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത മേഖലയാണ് സിനിമ. അതിന് പ്രായമോ ജാതിയോ മതമോ ഭാഷയോ ഒന്നും തന്നെ പ്രശ്‌നമേ അല്ല. ആ ഗോസിപ്പു കോളത്തിലിതാ തെന്നിന്ത്യന്‍ ഗ്ലാമര്‍ നായിക നമിതയും.
നമിതയും മുതിര്‍ന്ന നടന്‍ ശരത് ബാബുവും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും ഇപ്പോള്‍ ലിവിങ് റിലേഷനിലാണെന്നും ഉടന്‍ വിവാഹമുണ്ടാവും എന്നുമൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വാര്‍ത്തയോട് നമിത് പ്രതികരിയ്ക്കുന്നു.

പ്രചരിച്ച വാര്‍ത്തകള്‍
ഗ്ലാമര്‍ നായിക നമിത വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് വാര്‍ത്തകള്‍ വന്നത്. ശരത് ബാബുവുമായി ലിവിങ് റിലേഷനിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവും എന്നാണ് ചില കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ശരത് ബാബു പ്രതികരിച്ചു
വാര്‍ത്തകള്‍ പ്രചരിച്ചതും പ്രതികരണവുമായി ശരത് ബാബു രംഗത്തെത്തി. പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന പരമാണെന്നും അങ്ങനെ ഒരു സംഭവമേ ഇല്ല എന്നും ശരത് ബാബു വ്യക്തമാക്കി.

നമിത പറയുന്നത്
ശരത് ബാബു ആരാണെന്ന് പോലും തനിക്ക് അറിയില്ല എന്നാണ് നമിത പ്രതികരിച്ചത്. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത് എന്നെനിക്കറിയില്ല. തീര്‍ത്തും വ്യാജമായ വാര്‍ത്തയാണിത്.

കിളവനെയോ..
എന്റെ പ്രായത്തെക്കാള്‍ രണ്ടിരട്ടി പ്രായമുള്ള ഒരാളെ ഞാന്‍ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണ്. ശരത് ബാബു ആരാണെന്ന് എനിക്കറിയില്ല- നമിത വ്യക്തമാക്കി.

മുന്‍ ഗ്ലാമര്‍ താരം
ഒരു കാലത്ത് തമിഴ് സിനിമാ പ്രേമികളെ രോമാഞ്ചം കൊള്ളിച്ച നായികയാണ് നമിത. എന്നാല്‍ തടി കൂടിയതോടെ നമിതയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു. അതോടെ നടി സിനിമയില്‍ നിന്നും വിട്ടു നിന്നു.

മടങ്ങി വരവ്
സ്ലിം ബ്യൂട്ടിയായിട്ടാണ് നമിതയുടെ രണ്ടാം വരവ്. മലയാളത്തിലെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ പുലിമുരുകനില്‍ അഭിനയിച്ചുകൊണ്ടാണ് നമിത ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോള്‍ നല്ല ചില സിനിമകളുമായി തിരക്കിലാണ് താരം.


Click it and Unblock the Notifications











