മസാലപടങ്ങളിലൂടെ സിനിമയിലേക്ക്, ഇന്ന് കുടുംബിനി; അവൻ എന്റെ സ്വാമി, ഞാനാണ് പൊസസീവ്; ഭർത്താവിനൊപ്പം നടി നമിത!
ഒരു സമയത്ത് തെന്നിന്ത്യയിൽ തരംഗമായിരുന്നു നടി നമിത. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരസുന്ദരി. 2005 മുതൽ 2013 വരെ തമിഴ് സിനിമയിൽ നമിത തിളങ്ങിയ കാലഘട്ടമായിരുന്നു. ഗ്ലാമർ വേഷങ്ങളിലൂടെ മസാല ചിത്രങ്ങളിൽ ശ്രദ്ധേയയായ താരം പിന്നീട് മുഖ്യധാരാ സിനിമകളിലും വലിയ വേഷങ്ങൾ ചെയ്തു. ആരാധക പിന്തുണയും ബോക്സ് ഓഫീസ് വിജയങ്ങളും നടി തെന്നിന്ത്യയിലെ താര റാണിമാരുടെ പട്ടികയിൽ ഇടം നേടാൻ കാരണമായി.
എന്നാൽ കാലക്രമേണ ശരീരഭാരം കൂടിയതിനെ തുടർന്ന് അവസരങ്ങൾ കുറയുകയും അതോടെ താരം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. പിന്നീട് മോഹൻലാൽ സിനിമ പുലിമുരുകനിൽ ഒരു ഗ്ലാമർ റോൾ ചെയ്തുകൊണ്ടാണ് താരം രണ്ടാം വരവ് നടത്തിയത്.

2002 തെലുങ്ക് സിനിമകളിലൂടെയാണ് അഭിനയത്തിലേക്ക് നമിത എത്തിയത്. ഗുജറാത്തിലെ സൂറത്തിലാണ് താരം ജനിച്ചത്. 2001ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതിനുശേഷമായിരുന്നു നമിതയുടെ മോഡലിങ് അഭിനയ രംഗത്തേക്കുള്ള പ്രവേശം. തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നമിത കമൽ ഹാസൻ അവതാരകനായി എത്തിയിരുന്ന ബിഗ്ബോസ് തമിഴ് പതിപ്പിലും പങ്കെടുത്തിരുന്നു.
2017ൽ ആയിരുന്നു നടിയുടെ വിവാഹം. വിവാഹശേഷമാണ് നമിത സിനിമയിൽ നിന്നും അൽപം അകലം പാലിച്ച് തുടങ്ങിയത്. നിർമാതാവ് വീരേന്ദ്ര ചൗധരിയാണ് നടിയെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. ഒരു വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടേയും വിവാഹം.
ഇക്കഴിഞ്ഞ വാലന്റൈൻസ് ഡെയ്ക്ക് നമിതയും ഭർത്താവും തമിഴിലെ ഒരു ടിവി പ്രോഗ്രാമിൽ അതിഥികളായി എത്തി പ്രണയം, വിവാഹം, ദാമ്പത്യ ജീവിതം എന്നിവയെ കുറിച്ചെല്ലാം മനസ് തുറന്നിരുന്നു. വീറിനൊപ്പം ജീവിച്ച് തുടങ്ങിയശേഷം നമിത തമിഴും മനോഹരമായി സംസാരിച്ച് തുടങ്ങി. ഞാൻ ആന്ധ്ര സ്വദേശിയാണ്. പക്ഷെ തമിഴ് നന്നായി സംസാരിക്കും. നമിത ഗുജറാത്തും. നമിതയുടെ തമിഴ് നല്ല രീതിയിൽ ഇംപ്രൂവായി. ഒരിടയ്ക്ക് തമിഴ് അറിയാവുന്ന ഒരാൾ വന്ന് ക്ലാസ് എടുത്ത് കൊടുക്കുമായിരുന്നു.
കുഞ്ഞുങ്ങൾ പിറന്നശേഷം അമ്മ റോളിൽ ബിസിയായതിനാൽ തുടർന്ന് പഠിക്കാൻ കഴിയാതെ പോയി വീരേന്ദ്ര പറയുന്നു. സ്വാമി എന്നാണ് ഞാൻ വീരേന്ദ്രയെ വിളിക്കുന്നത്. അതിന് പിന്നിൽ ഒരു കഥയുണ്ട്. കല്യാണത്തിനുശേഷം വീരേന്ദ്ര ശബരിമലയ്ക്ക് പോകാനായി മാലയിട്ടു. വിവാഹം കഴിഞ്ഞയുടൻ വീരേന്ദ്ര മാലയിട്ടതുകൊണ്ട് പലരും കളിയാക്കുമായിരുന്നു.

പക്ഷെ അന്നൊന്നും എനിക്ക് ഒന്നും മനസിലായിരുന്നില്ല. വീരേന്ദ്ര വ്രതത്തിലായിരുന്നു. മാത്രമല്ല ജാൻ, ബേബി എന്നൊന്നും തന്നെ വിളിക്കരുതെന്നും സ്വാമി എന്ന് മാത്രമെ വിളിക്കാവൂവെന്നും നിർദേശിച്ചു. അന്ന് മുതൽ ഇപ്പോൾ വരെയും സ്വാമിയെന്ന് തന്നെയാണ് ഞാൻ വീരേന്ദ്രയെ വിളിക്കുന്നത്. അത് എനിക്കൊരു ശീലമായി മാറി.
ആദ്യത്തെ കൂടിക്കാഴ്ച കഴിഞ്ഞ് നാല് ദിവസത്തിനുശേഷം വീരേന്ദ്ര സ്വന്തമായി വീട്ടിൽ ബേക്ക് ചെയ്ത ചോക്ലേറ്റ് ചിപ്സ് കുക്കീസുമായി എന്നെ കാണാൻ വന്നു. വീരേന്ദ്ര നല്ലൊരു ഷെഫാണ്. ഞങ്ങൾ പിന്നീട് കണ്ടപ്പോൾ കോഫി ഉണ്ടാക്കി തരട്ടെ എന്നാണ് ആദ്യം ചോദിച്ചത്. പക്ഷെ ഞാൻ കോഫി പ്രിയയല്ല. അതിനാൽ മസാല ടീ മതിയെന്ന് പറഞ്ഞു. അദ്ദേഹം അത് ഉണ്ടാക്കി തന്നു. അത് കുടിച്ചതോടെ ഞാൻ ഫ്ലാറ്റായി നമിത പറയുന്നു.
എന്നെ കാണാൻ വന്നപ്പോൾ വീട്ടിൽ സ്റ്റാഫില്ലാതിരുന്നതിനാൽ നമിത അന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്നില്ല. കണ്ടയുടൻ വിശക്കുന്നുവെന്നാണ് പറഞ്ഞത്. ഞാൻ എന്തെങ്കിലും പ്രിപ്പേർ ചെയ്ത് തരട്ടേയെന്ന് ചോദിച്ചപ്പോൾ നമിതയ്ക്ക് അത്ഭുതമായിരുന്നു. പത്ത് പതിനഞ്ച് മിനിറ്റിന് അകം ഞാൻ ദോശയും ചട്നിയും തയ്യാറാക്കി കൊടുത്തു.
അപ്പോഴും നമിതയുടെ മുഖത്ത് ഒരു അത്ഭുതമായിരുന്നു വീരേന്ദ്ര കൂട്ടിച്ചേർത്തു. വീരേന്ദ്രയെ ഭർത്താവായി കിട്ടിയ ഞാനാണ് ഭാഗ്യവതി. ഞങ്ങൾ രണ്ടുപേരിൽ ഞാനാണ് കൂടുതൽ പൊസസീവ്. ഏതെങ്കിലും പെൺകുട്ടി അദ്ദേഹത്തെ വെറുതെ നോക്കിയാൽ പോലും എനിക്ക് സഹിക്കാൻ പറ്റില്ലെന്നും നടി പറയുന്നു.


Click it and Unblock the Notifications

















