തടിച്ചുരുണ്ട് ഇരുന്ന നടി നമിത തന്നെയാണോ ഇത്? നടിയുടെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍, കാണൂ

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഐറ്റം ഡാന്‍സിലൂടെ വലിയ ജനപ്രീതി സ്വന്തമാക്കിയ നടിയായിരുന്നു നമിത. തടിച്ചുരുണ്ട ശരീരവും മാറിടങ്ങളുമായിരുന്നു മറ്റുള്ളവരില്‍ നിന്നും നമിതയെ വേറിട്ട് നിര്‍ത്തിയത്. 2017 ലായിരുന്നു നടി വിവാഹിതയായത്. വിവാഹശേഷം സിനിമ ഉപേക്ഷിച്ച നമിത വീണ്ടും തിരിച്ച് വരവിനൊരുങ്ങുകയാണ്.

ഇതിനിടെ സോഷ്യല്‍ മീഡിയ പേജിലൂടെ നമിത പുറത്ത് വിട്ട ചിത്രങ്ങള്‍ കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. ശരീരഭാരം വളരെയധികം നിയന്ത്രിച്ച നടിയുടെ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. കഠിനമായ വര്‍ക്കൗട്ടും യോഗയുമായിരുന്നു നമിതയുടെ മേക്കോവറിന് പിന്നില്‍. അതേ സമയം പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നമിതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

namitha

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊട്ട് എന്ന സിനിമയിലൂടെയാണ് നമിത തിരിച്ച് വരവ് നടത്തിയത്. വീണ്ടും തമിഴില്‍ വേറെയും അവസരങ്ങള്‍ നടിയെ തേടി എത്തി കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇടിവെട്ട് മേക്കോവര്‍ നടത്തി നടി എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു നമിത മോഡലിങ് രംഗത്തേക്ക് എത്തുന്നത്. പിന്നീട് സിനിമയിലേക്കുമെത്തി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ ഒട്ടനവധി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

2017 നവംബറിലായിരുന്നു നമിത സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം കഴിക്കുന്നത്. നമിതയുടെ വിവാഹം തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്ത് മാറിയെങ്കിലും അധികം വൈകാതെ സിനിമയിലേക്ക് തന്നെ തിരിച്ചെത്തി.

More from Filmibeat

Read more about: namitha നമിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X