»   » തെന്നിന്ത്യയുടെ മാദക റാണി നമിത കുടുംബിനിയായി! ആരാധകരുടെ ഹൃദയം പിളര്‍ക്കുന്ന വിവാഹ ചിത്രങ്ങള്‍ കാണാം!

തെന്നിന്ത്യയുടെ മാദക റാണി നമിത കുടുംബിനിയായി! ആരാധകരുടെ ഹൃദയം പിളര്‍ക്കുന്ന വിവാഹ ചിത്രങ്ങള്‍ കാണാം!

Posted By:
Subscribe to Filmibeat Malayalam
നമിത വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയായ നമിത വിവാഹിതയായി. കാലങ്ങളായി നമിതയുടെ വിവാഹത്തെ കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നെങ്കിലും ആഴ്ചകള്‍ക്ക് മുമ്പ് നടി തന്നെയായിരുന്നു നവംബര്‍ 24 ന് താന്‍ വിവാഹിതയാകുന്ന കാര്യം പുറത്ത് വിട്ടത്.

ഭര്‍ത്താവിന് സാമന്തയുടെ വക ചൂടന്‍ ഉമ്മകള്‍! താരപത്‌നിയുടെ പിറന്നാള്‍ സമ്മാനം ഇതായിരുന്നു!

നമിതയുടെ സുഹൃത്തായ വീര്‍ ആണ് വരന്‍. തിരുപ്പതിയില്‍ വെച്ച് നടന്ന വിവാഹത്തിന് ശേഷം ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രത്യേക വിരുന്നും സംഘടിപ്പിക്കുമെന്നാണ് പറയുന്നത്. നമിതയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

(ഫോട്ടോ കടപ്പാട്: ട്വിറ്റര്‍)

നമിതയുടെ വിവാഹം


തെന്നിന്ത്യന്‍ ഹോട്ട് സുന്ദരി നമിത കുടുംബിനിയായിരിക്കുകയാണ്. താന്‍ നവംബര്‍ 24 ന് താന്‍ വിവാഹിതയാകുന്ന കാര്യം നമിത തന്നെയായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നത്.

തിരുപ്പതിയിലെ വിവാഹം

ഏറെ കാലമായി നമിതയുടെ വിവാഹത്തെ കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും ഇന്ന് തിരുപ്പതിയില്‍ നിന്നുമായിരുന്നു നടിയുടെ വിവാഹം നടന്നത്. ശേഷം ചെന്നൈയില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രത്യേക വിരുന്നും സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുഹൃത്താണ് വരന്‍

നടിയുടെ അടുത്ത സുഹൃത്തായ വീര്‍ (വീരേന്ദ്ര ചൗദരി)യാണ് നമിതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹത്തെ കുറിച്ചും വീറിന്റെ സ്‌നേഹത്തെ കുറിച്ചുള്ള കാര്യങ്ങളും നടി മുമ്പ് തുറന്ന് സംസാരിച്ചിരുന്നു.

അറേഞ്ച്ഡ് ലവ് മാര്യേജ്


അടുത്ത സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് ഇരുവരും പരിചയത്തിലാവുന്നത്. ആദ്യം മുതല്‍ നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും രണ്ടാളും പ്രണയത്തിലാവുകയായിരുന്നു. തങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മാര്യേജാണെന്ന് നടി മുമ്പ് വ്യക്തമാക്കിയിരുന്നത്.

ഗോസിപ്പുകള്‍

നമിതയും നടന്‍ ശരത് ബാബുവും പ്രണയത്തിലാണെന്നും ഇരുവരും ഇപ്പോള്‍ ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പാണെന്നുമടക്കം വാര്‍ത്തകള്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് കാണിച്ചാണ് നടി ഇന്ന് വിവാഹിതയായിരിക്കുന്നത്.

ഹോട്ട് താരമായി നമിത

തെലുങ്കിലൂടെയായിരുന്നു നമിത സിനിമയിലേക്കെത്തിയത്. പിന്നീട് തമിഴില്‍ ഗ്ലാമര്‍ വേഷങ്ങളും ഐറ്റം ഡാന്‍സും ചെയ്താണ് നമിത ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ ഇന്ത്യ മുഴുവന്‍ നമിതയെ ആരാധിക്കുന്ന ആരാധകരുടെ എണ്ണവും കൂടിയിരുന്നു.

മലയാളത്തിലും

തെലുങ്ക്, തമിഴ്, കന്നഡ, എന്നിവയക്കൊപ്പം മലയാള സിനിമയിലും നമിത അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും മോഹന്‍ലാലിന്റെ പുലിമുരുകനില്‍ അതിഥി വേഷത്തിലെത്തി നടി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.

English summary
Celebrity couple Namitha and Veerandra Chowdhary are finally hitched. In a private wedding ceremony, the actors got married early morning on Friday at the Tirupati ISKON temple.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam