»   » നമിത ഇവിടെ തന്നെയുണ്ട്

നമിത ഇവിടെ തന്നെയുണ്ട്

Posted By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് തമിഴകത്തെ നമ്പര്‍ വണ്‍ ഗ്ലാമര്‍ താരമായിരുന്ന നമിതയെ ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ കാണാനേയില്ല. താരം ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത് മിനിസ്‌ക്രീനില്‍ മാത്രമാണ്. എന്നാല്‍ തമിഴ് സിനിമയേയും തമിഴ് ആരാധകരേയും താന്‍ മറന്നിട്ടില്ലെന്നാണ് നടിയുടെ വാദം.

തന്നെ പോപ്പുലറാക്കിയത് തമിഴ് സിനിമയും അവിടത്തെ ആരാധകരുമാണ്. അതുകൊണ്ടു തന്നെ അവരെ മറക്കാനാകില്ല. എന്നാല്‍ തെലുങ്കിലും കന്നഡയിലും ബിസിയായതിനാല്‍ തമിഴില്‍ ഒരു ഇടവേള വന്നു. കന്നഡയില്‍ നിലവില്‍ മൂന്ന് ചിത്രങ്ങളാണ് നമിതയുടെ കസ്റ്റഡിയില്‍ ഉളളത്. തെലുങ്കില്‍ ശുക്രാ എന്ന സിനിമയിലും അഭിനയിക്കുന്നു. തമിഴില്‍ പച്ചക്കുതിര എന്ന ചിത്രത്തിലാണ് താന്‍ അവസാനമായി അഭിനയിച്ചത്. അതുപോലൊരു ചിത്രത്തില്‍ വീണ്ടും അഭിനയിക്കണമെന്ന് താത്പര്യമുണ്ടെന്നും നടി പറയുന്നു.

കന്നഡയില്‍ നമിത ടൈറ്റില്‍ റോളില്‍ അഭിനയിച്ച നമിതാ ഐ ലവ് യൂ ഉടന്‍ തീയേറ്ററുകളിലെത്തും. ഇതിനിടെ ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനും നടി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

English summary
I feel I am the better choice than anyone else to play this role," says the buxom beauty, adding: "I want to play the lead character in the Tamil remake of The Dirty Picture"
Please Wait while comments are loading...

Malayalam Photos

Go to : More Photos