നയൻതാരയ്ക്ക് പകരം ഞാനായിരുന്നെങ്കിൽ...; നമിതയുടെ കരിയറിനെ ബാധിച്ചത് ആ വീഡിയോകളോ? ഫിലിം ജേർണലിസ്റ്റ്

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് നമിത. ​ഗ്ലാമറസ് നായികയായി പ്രശസ്തി നേടിയ നമിത വളരെ പെട്ടെന്ന് ആരാധക വൃന്ദം സൃഷ്ടിച്ചു. തമിഴിലാണ് നമിത കൂടുതൽ സിനിമകൾ ചെയ്തത്. ​ഗുജറാത്തിലെ സൂറത്തിൽ ജനിച്ച് വളർന്ന നമിത മോഡലിം​ഗിൽ സാന്നിധ്യമറിയിച്ച ശേഷമാണ് സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. 2001 മുതൽ‌ 2008 വരെ നമിതയുടെ കരിയറിലെ സുവർണ കാലമായിരുന്നു. ആരാധകർ നടിയെ ആഘോഷിച്ച കാല​ഘട്ടം. എന്നാൽ പിന്നീട് നടിയു‌ടെ താരത്തിളക്കം കുറഞ്ഞ് തുടങ്ങി.

പരാജയ സിനിമകളാണ് ഇതിന് കാരണമായത്. ഇന്ന് സിനിമാ രം​ഗത്ത് നിന്നും മാറി കുടുംബ ജീവിത്തതിലേക്ക് നമിത ശ്രദ്ധ നൽകുന്നു. നമിതയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. തൊണ്ണൂറുകളിൽ ​ഗോസിപ്പ് കോളങ്ങളിൽ അധികം വന്ന പേരുകളിലൊന്ന് നമിതയുടേതാണെന്ന് ചെയ്യാറു ബാലു പറയുന്നു. വലിയ നടിയായപ്പോഴും നമിത സാധാരണ പ്രദേശത്താണ് കഴിഞ്ഞത്. ഒരിക്കൽ അഭിമുഖമെടുത്തപ്പോൾ ഞാൻ ഇതേക്കുറിച്ച് ചോദിച്ചു. ഞാൻ സൂറത്തിൽ ഒരു മിഡിൽ ക്ലാസ് ഏരിയയിൽ ജനിച്ച് വളർന്ന പെണ്ണാണ്.

Namitha

വലിയ കോടീശ്വരിയല്ല. ജനങ്ങളോടൊപ്പം കഴിയുന്നത് എനിക്കിഷ്ടമാണെന്നും നമിത അന്ന് മറുപടി നൽകിയെന്നും ചെയ്യാറു ബാലു ഓർത്തു. അജിത്ത്-നയൻതാര ചിത്രം ബില്ലയിൽ ചെയ്ത കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞതിൽ നമിതയ്ക്ക് വിഷമം തോന്നിയിരുന്നെന്നും ചെയ്യാറു ബാലു പറയുന്നു. ഒരു അഭിമുഖത്തിൽ അവർ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അജിത്തിനോടൊപ്പം അഭിനയിക്കണമെന്നത് വലിയ ആ​ഗ്രഹമായിരുന്നു. ബില്ല വലിയ ഹിറ്റായി.

വിജയത്തിൽ എനിക്കും പ്രശംസ ലഭിച്ചു, പക്ഷെ നയൻതാരയുടെ കഥാപാത്രം തനിക്ക് തന്ന് കൂടായിരുന്നോ എന്ന് നമിത ചോദിച്ചെന്നും ചെയ്യാറു ബാലു പറയുന്നു. അഴകിയ തമിഴ് മകനിൽ വിജയ്ക്കൊപ്പം നെ​ഗറ്റീവ് കഥാപാത്രമാണ് നമിതയ്ക്ക് ലഭിച്ചത്. സിനിമാ ലോകത്ത് ​ഗ്ലാമറസ് നായികയെന്ന ഇമേജാണ് നമിതയ്ക്കുണ്ടായിരുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തനിക്ക് ലഭിക്കുന്നില്ലെന്ന വിഷമവും നമിതയ്ക്കുണ്ടായിരുന്നെന്ന് ഫിലിം ജേർണലിസ്റ്റ് ചൂണ്ടിക്കാട്ടി.

Namitha, Nayanthara

സിനിമാ ലോകത്ത് നിന്നും ഒരു ഘട്ടത്തിൽ നടി പിന്മാറിയതിന് കാരണമുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു. അവരുടേതെന്ന പേരിൽ വീഡിയോകൾ പ്രചരിച്ചു. ഇതിനിടെ ഒരു രാഷ്ട്രീയ കക്ഷിയിൽ ചേർന്നു. മാർക്കറ്റ് കുറഞ്ഞ സമയത്താണ് വിവാഹിതയാകുന്നത്.

ഇന്ന് ലൈം ലൈറ്റിലേക്ക് തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നമിതയെന്നും ചെയ്യാറു ബാലു പറയുന്നു. എന്നാൽ ബി​ഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായെത്തിയത് നമിതയുടെ പ്രതിച്ഛായയെ ബാധിച്ചെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. 2017 ൽ ബി​ഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലാണ് നമിത മത്സാർത്ഥിയായെത്തിയത്. ഷോയിൽ ഒവിയയുമായുണ്ടായ പ്രശ്നങ്ങളുടെ പേരിൽ നമിതയ്ക്ക് നേരെ വിമർശനങ്ങൾ വന്നിരുന്നു. 2017 ലാണ് നമിത വിവാഹിതയാകുന്നത്.

ബിസിനസുകാരനായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2022 ൽ ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു. സിനിമാ രം​ഗത്ത് നമിതയിപ്പോൾ സജീലമല്ല. 2020 ലാണ് നടിയുടെ അവസാന സിനിമ പുറത്തിറങ്ങിയത്. മലയാളത്തിലും ഒരുപിടി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം പുലിമുരുകനിൽ വമിത ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

More from Filmibeat

Read more about: namitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X