അനു ഇമ്മാനുവേലിന്റെ ഇംഗ്ലീഷിനെ ട്രോളി താരം! ശിവകാര്‍ത്തികേയന് ഭാര്യ നല്‍കിയത് വമ്പന്‍ സര്‍പ്രൈസ്
ജയറാമിന്റെ മകളുടെ വേഷത്തില്‍ അഭിനയിച്ച് വെള്ളിത്തിരയിലെത്തിയ നടിയാണ് അനു ഇമ്മാനുവേല്‍. പിന്നീട് നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവിലൂടെ അനു വീണ്ടും സിനിമയിലേക്ക് എത്തി. ആദ്യ രണ്ട് മലയാള സിനിമകള്‍ക്ക് ശേഷം തമിഴിലും തെലുങ്കിലേക്കും ചുവടുമാറിയിരിക്കുകയാണ് അനു.
ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന നമ്മ വീട്ടു പിള്ളൈ എന്ന സിനിമയിലാണ് അനു ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് വലിയ രീതിയില്‍ നടന്നിരിക്കുകയാണ്. പരിപാടിയ്ക്കിടെ രസകരമായ സംഭവങ്ങള്‍ ഉണ്ടായിരിക്കുകയാണ്. നടി അനു ഇമ്മാനുവേലിനെ ട്രോളിയിരിക്കുകയാണ് തമിഴ് കോമഡി താരം സൂരി.

സ്‌റ്റേജിലേക്ക് ക്ഷണിച്ചതിന് പിന്നാലെ ഇംഗ്ലീഷിലായിരുന്നു അനു പ്രസംഗം തുടങ്ങിയത്. കുറച്ച് കഴിഞ്ഞപ്പോള്‍ അവതാരകന്‍ ഇടപ്പെട്ടു. അനുവിന്റെ ഇംഗ്ലീഷ് ചടങ്ങിനെത്തിയവര്‍ക്ക് മനസിലാക്കാന്‍ ഒരു പരിഭാഷകന്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനായിട്ടാണ് നടന്‍ സൂരി വേദിയിലേക്ക് എത്തിയത്. അനുവിന്റെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തി സൂരി തമിഴില്‍ പറഞ്ഞ വാചകങ്ങള്‍ സദസ്സിനെ പൊട്ടിപ്പിച്ചിരിപ്പിക്കുന്നതായിരുന്നു.
ഇതേ വേദിയില്‍ വേറെയും രസകരമായ സംഭവങ്ങള്‍ ഉണ്ടായി. നടന്‍ ശിവകാര്‍ത്തികയേന് ഭാര്യ ആര്‍തി വലിയൊരു സര്‍പ്രൈസ് ആയിരുന്നു ഒരുക്കിയത്. ശിവകാര്‍ത്തികേയനെ കൊണ്ട് വേദിയില്‍ നിന്നും പാട്ട് പാടിക്കുക വരെ ചെയ്തിരുന്നു. എന്തായാലും നമ്മ വീട്ടു പിള്ളൈ സിനിമയുടെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ നിറയെ.


Click it and Unblock the Notifications











