തമിഴ്‌നാട്ടില്‍ തരംഗമുണ്ടാക്കി ശിവകാര്‍ത്തികേയന്‍, കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടി നമ്മ വീട്ടു പിള്ളൈ

തമിഴിലും മലയാളത്തിലുമായി വമ്പന്‍ സിനിമകള്‍ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ കേരളത്തില്‍ റിലീസ് ചെയ്തപ്പോള്‍ തമിഴില്‍ നമ്മ വീട്ടു പിള്ളൈ എന്ന സിനിമയാണ് എത്തിയിരിക്കുന്നത്. യുവതാരം ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിനും വമ്പന്‍ സ്വീകരണമായിരുന്നു ആരാധകര്‍ ഒരുക്കിയിരിക്കുന്നത്.

shivakarthikeyan

അനു ഇമ്മാനുവേല്‍, ഐശ്വര്യ രാജേഷ് എന്നിവരാണ് നായികമാര്‍. പാണ്ഡിരാജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് നല്ല പ്രതികരണമാണ് ആദ്യം തന്നെ ലഭിച്ചിരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നമ്മ വീട്ടു പിള്ളൈ ഒരു ഫാമിലി ഡ്രാമ ചിത്രമാണ്. വികാരനിര്‍ഭരമായ പല രംഗങ്ങളുമാണ് സിനിമയെ വേറിട്ട് നിര്‍ത്തുന്നത്.

സീമ രാജ, മിസ്റ്റര്‍ ലോക്കല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായിട്ടെത്തുന്ന സിനിമയാണിത്. പ്രതീക്ഷിച്ച പോലെ രണ്ട് സിനിമകള്‍ക്കും വിജയം കരസ്ഥമാക്കാന്‍ കഴിയാതെ പോയതിനാല്‍ നമ്മ വീട്ടു പിള്ളൈ വലിയ വിജയ സാധ്യത കല്‍പ്പിച്ചാണ് എത്തിയത്. ഹോളിഡേ സമയത്ത് കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ സിനിമയാണെന്ന് തന്നെയാണ് ആദ്യ പ്രേക്ഷക പ്രതികരണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X