ഉപ്പു കറുവാടില്‍ നന്ദിത നായികയാകും
സംവിധായകന്‍ രാധാ മോഹനന്റെ പുതിയ ചിത്രത്തില്‍ നായികയായി നന്ദിത അഭിനയിക്കും. ഉപ്പു കറുവാട് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നന്ദിതയുടെ കഥാപാത്രം തികച്ചും വ്യത്യസ്തമാര്‍ന്നതാണെന്ന് സംവിധായകന്‍ രാധാ മോഹനന്‍ പറയുന്നു. നന്ദിതയുടെ മറ്റു ചിത്രങ്ങളിലെ അഭിനയ മികവ് കണ്ടിട്ടാണ് പുതിയ ചിത്രത്തില്‍ നായികയായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പട്ടത്തില്‍ നടക്കുന്ന കഥയാണ് ഉപ്പു കറുവാട് പറയുന്നത്. ഒരു എന്റര്‍ടെയ്ന്‍മെന്റ് ചിത്രം കൂടിയായിരിക്കും ഉപ്പു കറുവാട്. ചിത്രത്തിന് സംഗീതം പകരുന്നത് സ്റ്റീവ് ആണ്. ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതാണ്. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

കന്നഡ സിനിമയിലൂടെ ആണ് നന്ദിത വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. പിന്നീട് ഒട്ടേറെ തമിഴ് ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. എതിര്‍ നീച്ചല്‍, നളനും നന്ദിനിയും, ഇതക്കു താനെ ആസൈപ്പെട്ടെ ബാലകുമാര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇടം പൊരുള്‍ യിവള്‍, അഞ്ജല എന്നീ ചിത്രങ്ങളാണ് നന്ദിതയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.
അഴകിയ തീയേ, മൊഴി, അഭിയും ഞാനും, പയനം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് രാധാ മോഹനന്‍ ഉപ്പു കറുവാടുമായി എത്തുന്നത്. രാധാ മോഹനന്റെ അഭിയും ഞാനും എന്ന ചിത്രം മികച്ച സംവിധാനത്തിനുള്ള പുരസ്‌ക്കാരം നേടികൊടുത്ത ചിത്രമാണ്.


Click it and Unblock the Notifications











