»   » തമിഴിലും തെലുങ്കിലും റീമേക്കിലെത്തുന്ന സിനിമയില്‍ നരേന്‍ നായകനാവുന്നു! നായികയായി സാമന്ത അക്കിനേനിയും

തമിഴിലും തെലുങ്കിലും റീമേക്കിലെത്തുന്ന സിനിമയില്‍ നരേന്‍ നായകനാവുന്നു! നായികയായി സാമന്ത അക്കിനേനിയും

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നരേന്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കൂത്ത് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നരേന്‍ ഇന്ന് വ്യത്യസ്തങ്ങളായ സിനിമയുടെ ഭാഗമാണ്. മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ നരേന്‍ മികച്ച സിനിമകളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മിടുക്കനാണ്. നരേന്‍ നായകനായി അഭിനയിക്കുന്ന മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണ്.

narain-samantha

പവന്‍ കുമാറിന്റെ സംവിധാനത്തിലെത്തിയ യു-ടേണ്‍ എന്ന കന്നഡ സിനിമയുടെ തെലുങ്ക്, തമിഴ് റീമേക്കിലാണ് നരേന്‍ അഭിനയിക്കാന്‍ പോവുന്നത്. സാമന്തയാണ് സിനിമയിലെ നായിക. ശാരദ ശ്രീനാഥ് ആയിരുന്നു കന്നഡ ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ പോവുന്നതെ ഉള്ളു.

ദിലീപിന്റെ കമ്മാരന്‍ ലുക്കിന് പ്രചോദനമായത് ലാല്‍ ജോസിന്റെയും ദിലീപിന്റെയും അച്ഛന്മാരില്‍ നിന്നും!

നിലവില്‍ നരേന്‍ തമിഴില്‍ 'ഒതേക്ക് ഒതൈ' എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. അതിന് പുറമെ മോഹന്‍ലാലിന്റെ ഒടിയനിലും ശ്രദ്ധേയമായ വേഷത്തില്‍ നരേന്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ പാലക്കാട് നടക്കുന്ന ഒടിയന്റെ ചിത്രീകരണത്തില്‍ മോഹന്‍ലാല്‍, പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം നരേനും അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നരേന്‍ നായകനാവുന്ന മറ്റൊരു സിനിമ കൂടി വരാനുണ്ട്. പോലീസ് ജൂനിയര്‍ എന്നാണ് സിനിമയുടെ പേര്.

കോട്ടയം കുഞ്ഞച്ചന് പകരം കോട്ടയം ചെല്ലപ്പന്‍! കനത്ത തിരിച്ചടിയ്ക്കുള്ള മറുപടി ട്രോളന്മാരുടെ കൈയില്‍!

English summary
Narain to team up with Tamil-Telugu remake of U-Turn

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X