»   » തമിഴില്‍ കോമഡി ചിത്രവുമായി നരേന്‍ എത്തുന്നു

തമിഴില്‍ കോമഡി ചിത്രവുമായി നരേന്‍ എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളി താരം നരേന്‍ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ്. നവാഗതനായ ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന കത്തുകുട്ടി എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തെന്നിന്ത്യന്‍ നടി സൃഷ്ടി ദാങ്കേയാണ് നായിക. മുഴുനീള കോമഡി ചിത്രമായിരിക്കുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം. രാംകുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കോമഡി താരം സൂരി, കാതല്‍ സന്ധ്യ എന്നിവരും അഭിനയിക്കുന്നുണ്ട്.

narain-tired-doing-villain-roles.j

കൂടാതെ സംവിധായകന്‍ ഭാരതിരാജയുടെ സഹോദരന്‍ ജയരാജും പ്രാധാന്യമുള്ളൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സ്‌നേഗന്‍, ശരവണന്‍, വസന്ത് ബാലകൃഷ്ണ എന്നിവര്‍ എഴുതുന്ന വരികള്‍ക്ക് സംഗീതമൊരുക്കുന്നത് അരുള്‍ ദേവാണ്

തഞ്ചാവൂരിലും സമീപ പ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഇവിടെയുള്ള ജനങ്ങളുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

English summary
:Malayali actor Narain who had played villain in Jeeva-starrer Mukhammoodi, directed by Mysskin, is acting in another Tamil film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam