»   » 500, 1000 നോട്ടുകള്‍ നിരോധിയ്ക്കാന്‍ മോദിയ്ക്ക് ഐഡിയ നല്‍കിയത് ഒരു 'പിച്ചക്കാരന്‍'; ഇത് കാണൂ

500, 1000 നോട്ടുകള്‍ നിരോധിയ്ക്കാന്‍ മോദിയ്ക്ക് ഐഡിയ നല്‍കിയത് ഒരു 'പിച്ചക്കാരന്‍'; ഇത് കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഒറ്റ രാത്രികൊണ്ടാണ് രാജ്യത്തെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിയ്ക്കുന്നതായി പ്രഖ്യാപിച്ചത്. പത്ത് മാസം മുമ്പ് ഇതിന്റെ മുന്നൊരുക്കങ്ങള്‍ നടത്തി എന്നാണ് മോദിജി പറഞ്ഞത്.

എന്നാല്‍ അതൊന്നുമല്ല കാര്യം, മോദിയ്ക്ക് ഈ ഐഡിയ കിട്ടിയത് ഒരു പിച്ചക്കാരനില്‍ നിന്നാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിര്‍ത്തലാക്കിയാല്‍ രാജ്യത്ത് കള്ളപ്പണം ഒഴുകുന്നത് കുറയും എന്നും എല്ലാവരും കൃത്യമായി നികുതി അടയ്ക്കും എന്നും മോദിയോട് പറഞ്ഞത് പിച്ചക്കാരനാണ്.

പിച്ചക്കാരനോ?

അതെ പിച്ചക്കാരന്‍ തന്നെ!. ശശി സംവിധാനം ചെയ്ത് 2016 മാര്‍ച്ച് 4 ന് റിലീസ് ചെയ്ത ചിത്രമാണ് പിച്ചൈക്കാരന്‍. വിജയ് ആന്റണി നായകനായി എത്തിയ ഈ ചിത്രത്തില്‍ മോദിജി നടപ്പിലാക്കിയ ഈ നിയമത്തെ കുറിച്ച് പറയുന്നുണ്ട്.

സന്ദര്‍ഭം

ചിത്രത്തില്‍ വെറുമൊരു ഹാസ്യ രംഗമായി മാത്രമാണ് ഈ ഭാഗം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും ഇല്ലാതാക്കാന്‍ ഇന്ത്യ എടുക്കേണ്ട നടപടിയെ കുറിച്ച് എഎഫ് എം റേഡിയോയില്‍ നടക്കുന്ന ഫോണ്‍ സംഭാഷണമാണ് സന്ദര്‍ഭം

പിച്ചക്കാരന്റെ ഡയലോഗ്

ഇന്ത്യയില്‍ പാവപ്പെട്ടവര്‍ ഇല്ലാതിരിക്കാന്‍ ചെയ്യേണ്ട ഏക തീരുമാനം 1000, 500 രൂപ നോട്ടുകള്‍ ഇല്ലാതാക്കുകയാണ്. കൈക്കൂലി വാങ്ങുന്നതും നികുതി അടയ്ക്കാത്തതും കള്ളനോട്ടുകളുണ്ടാക്കുന്നതുമാണ് നാട്ടിലെ ഈ വരള്‍ച്ചയ്ക്ക് പ്രധാന കാരണം. ഇങ്ങനെ ശേഖരിയ്ക്കുന്നതെല്ലാം 1000, 500 നോട്ടുകളാണ്. നാട്ടില്‍ 20 ശതമാനം ആളുകള്‍ മാത്രമാണ് എന്നും 500, 1000 നോട്ടുകള്‍ ഉപയോഗിക്കുന്നത്. ബാക്കിയുള്ള 70 ശതമാനം പേരും ഒന്നോ രണ്ടോ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് കൈയ്യില്‍ വച്ച് ചില്ലറ അന്വേഷിക്കുന്നവരാണ്. 1000 രൂപ നോട്ടുകളാണെങ്കില്‍ ഒരുകോടി രൂപയൊക്കെ സ്യൂട്ട്‌കേസില്‍ സൂക്ഷിച്ച് വയ്ക്കാം. എന്നാല്‍ 50 ന്റെയും 100ന്റെയും നോട്ടുകള്‍ അങ്ങനെ വയ്ക്കാന്‍ പ്രയാസമാണ്. റിയല്‍ എസ്റ്റേറ്റില്‍ ഇറക്കാന്‍ നോക്കിയാല്‍ ഭരണം മാറിയാല്‍ അത് പോകും. അപ്പോള്‍ ബാങ്കില്‍ നിക്ഷേപിയ്ക്കുകയേ രക്ഷയുള്ളൂ. ബാങ്കില്‍ നിക്ഷേപിച്ചാല്‍ കൃത്യമായി നികുതി അടയ്‌ക്കേണ്ടി വരും. നാട്ടിലെ എല്ലാ പൈസക്കാരും സത്യസന്ധതയോടെ വരുമാന നികുതി അടച്ചാല്‍ രാജ്യത്ത് പിച്ചക്കാരനേ ഉണ്ടാവില്ല.

ദാ വീഡിയോ

പിച്ചക്കാരന്‍ എന്ന ചിത്രത്തില്‍ മോദിയ്ക്ക് ഉപകാരപ്രദമായ ആ വീഡിയോ കാണൂ

English summary
Ban on Rs 500, Rs 1000 notes: Narendra Modi goes Sasi's 'Pichaikaran' way

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam