നയന്‍സിനെതിരെയുള്ള നീക്കങ്ങള്‍ക്ക്‌ പിന്നില്‍ ത്രിഷ

By Staff

തമിഴകത്തെ താരറാണിപ്പട്ടം സ്വന്തമാക്കാന്‍ ത്രിഷയും നയന്‍സും തമ്മിലുള്ള മത്സരം അതിരു വിടുന്നു. ഇരു അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളാണ്‌ മത്സരം വഴി വിട്ട രീതിയിലേക്ക്‌ നീങ്ങുന്നതിന്റെ സൂചനകള്‍ നല്‌കുന്നത്‌.

ഇളയ ദളപതി വിജയ്‌ യുടെ നായികയാകാനുള്ള മത്സരമായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലിനുള്ള വഴി വെച്ച സംഭവം. വിജയ്‌ നായകനായ കുരുവിയിലെ നായികാ പദവി കൈക്കലാക്കാനുള്ള മത്സരത്തില്‍ വിജയം ത്രിഷയ്‌ക്കൊപ്പം നിന്നു.

എന്നാല്‍ വിജയ്‌യുടെ പുതിയ ചിത്രമായ വില്ലിലെ നായികപദവി നേടിയെടുത്താണ്‌ നയന്‍സ്‌ ത്രിഷയ്‌ക്ക്‌ തിരിച്ചടി നല്‌കിയത്‌. ഇത്‌ കൂടാതെ തമിഴിലെ സൂപ്പര്‍ ചിത്രങ്ങളിലെ നായികയാകാന്‍ സാധിച്ചതും നയന്‍സിനെ തമിഴകത്തെ താരറാണിയാക്കി മാറ്റിയിരുന്നു.

ഈയിടെ നയന്‍സിനെതിരെ പൊന്തി വന്ന ചില വിവാദങ്ങള്‍ക്കു പിന്നില്‍ ത്രിഷയുമായി അടുപ്പം പുലര്‍ത്തുന്നവരാണെന്ന ആരോപണമാണ്‌ മത്സരം അതിരു വിടുന്നെന്ന ആക്ഷേപമുയര്‍ത്തിയിരിക്കുന്നത്‌.

പഴയ കാമുകന്‍ ചിമ്പുവുമായി നയന്‍സ്‌ വീണ്ടും ബന്ധം സ്ഥാപിച്ചുവെന്ന വാര്ത്ത, നയന്‍സിന്റെതായി പ്രചരിയ്‌ക്കുന്ന അശ്ലീല എംഎംഎസ് എന്നിവയ്ക്ക് പിന്നില്‍ ഇക്കൂട്ടര്‍ ഉണ്ടെന്നാണ്‌ ആരോപണം. ഇക്കാര്യത്തില്‍ നയന്‍സിന്റെ മറുപടിയെന്തെന്ന്‌ കാതോര്‍ക്കുകയാണ്‌ കോളിവുഡ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍







നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍
തൃഷയുടെ മെയ്യഴക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X