എന്താ നയന്‍സേ വിജയ്ക്കൊപ്പം അഭിനയിച്ചാല്?
വിജയുടെ ഏറ്റവും പുതിയ ചിത്രം വിജയ് 59 (പേര് നിശ്ചയിച്ചിട്ടില്ല, താത്ക്കാലിക പേര്) ലെ നായികയാവന്‍ നയന്‍താര ഇല്ലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നയന്‍സ് നായികയാവുമെന്ന നിലയിലായിരുന്നു മുന്‍പ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. തമിഴിലെ ലക്കി താരജോഡികളില്‍ ഒന്നായിരുന്നു വിജയ്-നയന്‍താര ജോഡി.
തൃഷയ്ക്ക് ശേഷം വിജയ്‌ക്കൊപ്പം ഏറ്റവും ചേര്‍ച്ചയുള്ള നായികയായി നയന്‍സിന്റെ പേരാണ് അധികവും കേട്ടിട്ടുള്ളത് . രണ്ടാം വരവില്‍ വിജയുമായി ഒരു തകര്‍പ്പന്‍ ചിത്രത്തില്‍ നയന്‍സ് അഭിനയിക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നത് . എന്നാല്‍ താരം വളരെ തിരക്കിലാണത്രേ .

മൂന്നോളം ചിത്രങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട് . ഈ തിരക്ക് മൂലമാണത്ര നയന്‍സ് വിജയ് 59 ല്‍ അഭിനയിക്കാത്തത്. ആറ്റ്‌ലി യാണ് വിജയുടെ 59മത് ചിത്രമായ വിജയ് 59 സംവിധാനം ചെയ്യുന്നത് . കലൈപുലി താനു വാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. നാന്‍ കടവുല്‍ രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കും. രണ്ട് റൊമാന്റിക് ഗാനങ്ങളാണ് ചിത്രത്തിലുള്ളത് . ജിവി പ്രകാശാണ് സംഗീത സംവിധായകന്‍. ജിവിയുടെ 50മത്തെ ചിത്രമാണിത് .


Click it and Unblock the Notifications