»   » ധനുഷിന്റെ കുത്തുപാട്ടിനായി നയന്‍സ് വരുന്നു

ധനുഷിന്റെ കുത്തുപാട്ടിനായി നയന്‍സ് വരുന്നു

Posted By:
Subscribe to Filmibeat Malayalam
ധനുഷ് നിര്‍മിയ്ക്കുന്ന എതിര്‍ നീച്ചല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍താര ചിത്രത്തില്‍ ഒരു ഐറ്റം നമ്പറിനായി എത്തുമെന്നാതാണ് കോളിവുഡിലെ പുതിയ ഹോട്ട് ന്യൂസ്.

ഒരു കുത്തുപാട്ടിനായാണ് നയന്‍സിന്റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയറ്ററുകളിലെത്തിയെ യാരെടി നീ മോഹിനിയിലാണ് നയന്‍സും ധനുഷും ആദ്യമായി ഒന്നിച്ചത്. ഒരുപാട് സിനിമകളുടെ തിരക്കുകളുണ്ടെങ്കിലും സുഹൃത്തായ ധനുഷിന് വേണ്ടി ഈ ഐറ്റം നമ്പര്‍ ചെയ്യാമെന്ന് നയന്‍സ് സമ്മതിയ്ക്കുകയായിരുന്നു. കൊലവെറിയ്ക്ക് ശേഷം ധനുഷ് രചിയ്ക്കുന്ന ഗാനത്തിന് സംഗീത സംവിധായകന്‍ അനിരുദ്ധ് ഈണമിടുന്നുവെന്ന പ്രത്യേകതയും എതിര്‍ നീച്ചലിന് സ്വന്തമാണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ് വമ്പന്‍ തുകയ്ക്കാണ് സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്.

രണ്ടാം വരവിലും തന്റെ ഗ്ലാമറിന് ഒട്ടും കോട്ടംതട്ടിയിട്ടില്ലെന്ന് നയന്‍സ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. പുതിയ റിലീസായ കൃഷ്ണം വന്ദേ ജഗദ്ഗുരു ഹിറ്റായതോടെ നയന്‍സിന് ഓഫറുകളുടെ പെരുമഴയാണ്.

നാഗര്‍കോവിലിലാണ് നയന്‍സിന്റെ ഗാനരംഗം ഷൂട്ട് ചെയ്യുന്നത്. ഭാസ്‌ക്കറാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കുന്നത്. കരിയറില്‍ ഇത് നയന്‍സിന്റെ മൂന്നാമത്തെ ഐറ്റം നമ്പറാണ്. ശിവജിയിലെ ബല്ലേലക്കാ...., ശിവകാശിയിലെ കോടമ്പാക്കം ഏരിയ... എന്നിവയായിരുന്നു നേരത്തെയുള്ള ഐറ്റം നമ്പറുകള്‍.

English summary
Dhanush’s Wunderbar produced Ethir Neechal is in the news once again.The audio of the film was recently sold to Sony Music at record price,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam