വിഘ്‌നേഷും നയന്‍സും ഇത്തവണ ദീപാവലി ആഘോഷിച്ചത് ഇവരോടൊപ്പം! ചിത്രങ്ങളും വീഡിയോയും വൈറല്‍! കാണൂ!

മലയാളത്തിലൂടെ തുടക്കം കുറിച്ച നയന്‍താര വളരെ പെട്ടെന്നാണ് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായി മാറിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. സത്യന്‍ അന്തിക്കാട് കണ്ടെത്തിയ പുതുമുഖ നായികയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും മുന്‍നിര സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമെല്ലാം ഈ താരത്തിന് ലഭിച്ചിരുന്നു. തമിഴകത്ത് തുടക്കം കുറിച്ചപ്പോള്‍ മുതല്‍ താരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഗ്ലാമറസ് പ്രകടനവും പ്രണയവുമൊക്കെയായിരുന്നു പ്രധാന വിഷയം.

തമിഴകത്തിന്റെ പ്രിയ സംവിധായകരിലൊരാളായ വിഘ്‌നേഷ് ശിവനും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് വളരെ നാളുകളായി. തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും പിന്നീട് ഇരുവരും ഇക്കാര്യം അംഗീകരിച്ചിരുന്നു. പ്രണയിതാക്കളുടെ യാത്രയും ലൊക്കേഷനിലെ ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്‍രെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ തരംഗമായി മാറിയിട്ടുണ്ട്.

Nayanthara

പതിവിന് വിപരീതമായി ഇത്തവണ സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഇരുവരും ദീപാവലി ആഘോഷിച്ചത്. മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്. കറുത്ത ഷര്‍ട്ടിലായിരുന്നു വിഘ്‌നേഷ് ശിവന്‍. സംവിധായകന്‍ അറ്റ്‌ലിയും ഭാര്യയും ശിവകാര്‍ത്തികേയന്‍, അനിരുദ്ധ്, ദിവ്യ ദര്‍ശിനി തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ട്വിറ്ററിലൂടെ നയന്‍സും വിഘ്‌നേഷും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആരാധകര്‍ ഇതിനോടകം തന്നെ ചിത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X