For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്കൊപ്പം കേക്ക് മുറിച്ച് നയൻതാര! ഓമന കുര്യന് ഭാവി മരുമകന്റെ സർപ്രൈസ് പിറന്നാൾ പാർട്ടി..

  |

  തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നയൻതാര. മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നയൻസ് തമിഴിലും തെലുങ്കിലും നിറസാന്നിധ്യമാകുകയായിരുന്നു. സൂപ്പർസ്റ്റാറുകൾ അരങ്ങ് വാണിരുന്ന കോളിവുഡിൽ വളരെ പെട്ടെന്നാണ് നയൻതാര ലേഡിസൂപ്പർസ്റ്റാർ എന്ന താരപദവി നേടിയെടുത്തത്. നടിയുട കഠിന പ്രയത്നം തന്നെയാണ് ഇന്ന ലഭിച്ചിരിക്കുന്ന തലൈവി പദവിക്ക് പിന്നിൽ

  നയൻസ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ കോളിവുഡ് സുന്ദരിയുടെ വിശേഷങ്ങൾ വൈറലാണ്. കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് നയൻസിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്. നടിയുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളാണ് വിഘ്നേഷ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിത നയൻതാരയുടെ ജീവിതത്തിലെ ഒരു സന്തോഷകരമായ നിമിഷം പങ്കുവെയ്ക്കുകയാണ് വിഘ്നേഷ്. കുടുംബാംഗങ്ങൾക്കൊപ്പം ഗോവയിൽ അവധി ആഘോഷിക്കുകയാണ് .

  ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അമ്മ ഓമന കുര്യന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ്. ഗോവയിൽവെച്ചായിരുന്നു ഓമന കുര്യന്റെ സർപ്രൈസ് പിറന്നാൾ ആഘോഷം. മിസിസ് കുര്യൻ എന്നെഴുതിയ അതിമനോഹരമായ കേക്ക് നൻസിനോടൊപ്പം മുറിക്കുന്ന ചിത്രങ്ങൾ വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആശംസകൾ അമ്മൂസ് മിസിസ് കുര്യൻ എന്ന് കുറിച്ച് കൊണ്ട് കേക്കിന്റെചിത്രവും വിഘ്നേഷ് പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് വിഘ്നേശിന്റെ അമ്മ മീന കുമാരിയും ഒപ്പമുണ്ടായിരുന്നു.

  ഇരു കുടുംബങ്ങളും ഗോവയിൽ അവധി ആഘോഷിക്കുകയാണ്. ഗോവയിലെ കാൻഡോലിം ബീച്ചിൽ നിന്നുള്ള ചിത്രങ്ങളും മറ്റും വിഘ്നേഷ് ശിവൻ പങ്കുവെച്ചിരുന്നു. നയൻതാരയുടേയും വിഘ്നേഷിന്റെ അമ്മ മീനാ കുമാരിയുടേയും ചിത്രങ്ങളായിരുന്നു ഇത്. തുവെള്ള ഗൗണിൽ അതിവ സുന്ദരിയായിട്ടുള്ള നയൻസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറവലായിരുന്നു.പൂന്തോട്ടത്തിൽ നിൽക്കുന്ന ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങളായിരുന്നു അത്.

  ഇത്തവണ കേരളത്തിൽ അമ്മയ്ക്കൊപ്പമായിരുന്നു നയൻസിന്റേയും വിഘ്നേഷിന്റേയും ഓണം. അമ്മയ്ക്കൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കേരള സാരിയിൽ അതീവ സുന്ദരിയായുള്ള നയൻസിന‍റെ ചിത്രങ്ങളായിരുന്നു ഓണം സ്പെഷലായി വിഘേനേഷ് പങ്കുവെച്ചത്. ലോക്ക് ഡൗൺ ആയതോടെ ഏറെ നാളുകളായി നയൻസും വിഘ്നേഷും ചെന്നൈയിലായിരുന്നു. സ്പെഷ്യൽ പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലായിരുന്നു ഇരുവരും കൊച്ചിയിൽ എത്തിയത്. ഇവടെ നിന്നാണ് പിന്നീട് കുടുംബസമേതം ഗേവയ്ക്ക് പോയത്..

  ചിമ്പു, പ്രഭുദേവ, വിഘ്നേശ് ... ഇത്തവണ അത് നടക്കുമോ? | filmibeat Malayalam

  നയൻതാര വിഘ്നേഷ് ശിവൻ പ്രണയ പരസ്യമായ രഹസ്യമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ. അടുത്തിടെ ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് ആദ്യമായി വിഘ്നേഷ് മനസ് തുറന്നിരുന്നു. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കാനുമുണ്ട്.. അതെല്ലാം കഴിഞ്ഞു വേണം സ്വകാര്യജീവിതത്തിലേക്ക് പോകണം എന്നാണ് ആഗ്രഹം. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം. ലേഡിസൂപ്പർസ്റ്റാർ-വിഘ്നേഷ് വിവാഹത്തിനായി ആകാംക്ഷയേടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  പിറന്നാൾ ആഘോഷ ചിത്രം

  Read more about: nayanthara
  English summary
  Nayantara And Vignesh Shivan Celebrated Mom Mrs Kurien Birthday With Friends And Family At Goa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X