»   » നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു; ഒന്നിപ്പിയ്ക്കുന്നത് വിക്രം

നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു; ഒന്നിപ്പിയ്ക്കുന്നത് വിക്രം

Posted By: Rohini
Subscribe to Filmibeat Malayalam

പൂര്‍വ്വ കാമുകനവൊപ്പം കൈ കോര്‍ക്കുന്നത് നയന്‍താരയ്ക്ക് പുതിയ സംഭവമല്ല. പ്രഭുദേവയുമായുള്ള ബ്രേക്കപ്പിന് ശേഷം നയന്‍താര, തന്റെ പഴയ കാമുകന്‍ ചിമ്പുവിനൊപ്പം സിനിമ ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ശത്രുതയോടെ ഷൂട്ടിങ് ആരംഭിയ്ക്കുകയും സൗഹൃദത്തോടെ മുന്നോട്ട് പോകുകയും ഒടുവില്‍ വീണ്ടും ശത്രുക്കളാകുകയുമായിരുന്നു ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നയന്‍താരയും ചിമ്പുവും.

ചിമ്പുവിന് ശേഷം നയന്‍താര വീണ്ടും തന്റെ പൂര്‍വ്വ കാമുകന്‍ പ്രഭുദേവയ്‌ക്കൊപ്പം കൈ കോര്‍ക്കുന്നതാണ് തമിഴകത്തെ പുതിയ വിശേഷം. ഒന്നിച്ചഭിനയിക്കുന്നു എന്ന് കരുതി ആരും തെറ്റിദ്ധരിക്കരുത്. ഇരുവര്‍ക്കും കോമ്പിനേഷന്‍ രംഗങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. നയന്‍താരയെയും പ്രഭുദേവയെയും വീണ്ടും ഒന്നിപ്പിയ്ക്കുന്നത് വിക്രമാണ്. തുടര്‍ന്ന് വായിക്കൂ ചിത്രങ്ങളിലൂടെ...

നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു; ഒന്നിപ്പിയ്ക്കുന്നത് വിക്രം

ചെന്നൈ പ്രളയത്തെ ആസ്പദമാക്കി വിക്രം ദ സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ഒരു ആല്‍ബം ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം അണി നിരക്കുന്ന ആല്‍ബത്തില്‍ പ്രഭുദേവയും നയന്‍താരയും അഭിനയിക്കുന്നു എന്നതാണ് കാര്യം

നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു; ഒന്നിപ്പിയ്ക്കുന്നത് വിക്രം

എന്നാല്‍ ഇരുവര്‍ക്കും തമ്മില്‍ കോമ്പിനേഷന്‍ രംഗങ്ങളൊന്നും ഇല്ലെന്നതാണ് അറിയുന്നത്. ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ഫോട്ടോകളാണ് ഇരുവരും ഒരു പ്രൊജക്ടിന് വേണ്ടി ഒന്നിയ്ക്കുന്നു എന്നതിനുള്ള തെളിവ്

നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു; ഒന്നിപ്പിയ്ക്കുന്നത് വിക്രം

ചിമ്പുവിനൊപ്പം വീണ്ടും നയന്‍താര അഭിനയിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍, ഇങ്ങനെ ഒരു ദിവസം പ്രഭുവിനൊപ്പവും സംഭവിയ്ക്കും എന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ എന്ത് തന്നെ സംഭവിച്ചാലും പ്രഭുവിനോട് തനിക്ക് ക്ഷമിക്കാന്‍ കഴിയില്ലെന്നും, ഇനി ഒരിക്കലും ഒന്നിക്കില്ല എന്നുമായിരുന്നു നയന്‍താരയുടെ പ്രതികരണം

നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു; ഒന്നിപ്പിയ്ക്കുന്നത് വിക്രം

പ്രഭുദേവയുമായി ബ്രേക്കപ്പായ ശേഷം നയന്‍താര വീണ്ടും തമിഴ് സിനിമയില്‍ സജീവമാകുകയായിരുന്നു. അപ്പോഴാണ് പാണ്ഡിരാജ് ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ കഥയുമായി എത്തിയത്. ആദ്യമൊക്കെ ചിമ്പുവിനൊപ്പം അഭിനയിക്കില്ലെന്ന് നയന്‍താര പറഞ്ഞെങ്കിലും പിന്നീട് സംവിധായകന്റെ വാക്ക് നടി മാനിക്കുകയായിരുന്നു. ഷൂട്ടിങ് സമയത്ത് ഇരുവരും സൗഹൃദത്തിലാണെന്ന തരത്തില്‍ ഫോട്ടോകളെല്ലാം പ്രചരിച്ചിരുന്നു.

നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു; ഒന്നിപ്പിയ്ക്കുന്നത് വിക്രം

യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയുടെ പേരാണ് ഇപ്പോള്‍ നയന്‍താരയ്‌ക്കൊപ്പം കേള്‍ക്കുന്നത്. ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നൊക്കെയാണ് വാര്‍ത്തകള്‍. നയന്‍താര നായികയായ നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഘ്‌നേശ് ശിവ.

English summary
Nayantara back with Prabhu Deva

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam