ബിഗ്‌സ്‌ക്രീനില്‍ മാത്രം തന്നെ കണ്ടാല്‍ മതി എന്ന നിബന്ധന നയന്‍താര തെറ്റിച്ചു!!
സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ ലേഡി എന്ന പട്ടം തലയില്‍ കെട്ടിയതോടെ അനാവശ്യ വിവാദങ്ങളില്‍ പെടാതിരിക്കാന്‍ നയന്‍താര സ്വീകരിച്ച മാര്‍ഗ്ഗമായിരുന്നു, അനാവശ്യമായി ക്യാമയ്ക്ക് മുന്നില്‍ വരാതിരിക്കുക. ആളുകള്‍ എന്നെ സിനിമകളില്‍ മാത്രം കാണുകയും അറിയുകയും ചെയ്താല്‍ മതി എന്നായിരുന്നു നയന്റെ ഒരുപാട് നിബന്ധനകളില്‍ ഒന്ന്. അതിനാല്‍ തന്നെ പരസ്യ ചിത്രങ്ങളിലോ മറ്റോ നയന്‍ അധികം അഭിനയിക്കാറില്ല.
എണ്ണി പറഞ്ഞാല്‍ കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടെ മൂന്നോ നാലോ പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് നയന്‍ അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ താരം മറ്റ് നായികമാരെ പോലെ പരസ്യങ്ങളില്‍ സജീവമാവുന്ന കാഴ്ചയാണ് കാണുന്നത്. അടുത്തിടെ തുടര്‍ച്ചയായി പരസ്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്ന നയന്‍താരയുടെ സമീപകാലത്ത് പുറത്ത് വന്ന വാള്‍ക്ക്‌മേറ്റ് സ്ലിപ്പേഴ്‌സ്, ഉജാല ക്രിസ്പ് ആന്റ് ഷൈന്‍, ടിവിസി പരസ്യങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

Recommended Video
സ്റ്റാര്‍ഡത്തിന്റെ തുടക്കത്തില്‍ നയന്‍താര പോത്തീസിന്റെ പരസ്യങ്ങളില്‍ അഭിനയിക്കുമായിരുന്നു. പിന്നീട് കുറേ കാലം പരസ്യങ്ങളില്‍ നിന്ന് വിട്ടു നിന്നു. ജി ആര്‍ ടി ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ പരസ്യചിത്രത്തിലേക്ക് വീണ്ടും നയന്‍ തിരിച്ചെത്തി. 2015 ല്‍ വന്നു തുടങ്ങിയ ജി ആര്‍ ടി പരസ്യം നയന്‍താര അഭിനയിച്ചതുകൊണ്ട് പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റി. നയന്റെ സൗന്ദര്യവും അഴകും തന്നെ ആകര്‍ഷണമായിരുന്നു.
വ്യത്യസ്തമായ വേഷപകര്‍ച്ചയിലൂടെയാണ് പിന്നെ നയന്‍താര പരസ്യത്തില്‍ അഭിനയിച്ചത്. ടാടാ ഗ്രൂപ്പുമായി കരാറിലായ നയന്‍ ടാടാ സ്‌കൈ ഡിടിഎച്ചിന് വേണ്ടിയും തനിഷ്‌ക് ജ്വല്ലറിയ്ക്ക് വേണ്ടിയും വീണ്ടും പരസ്യങ്ങളിലെത്തി. അതിന് ശേഷമാണ് ഇപ്പോള്‍ തുടര്‍ച്ചയായി പരസ്യങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. നയന്‍ പെട്ടന്ന് തന്റെ നിബന്ധന തെറ്റിച്ചതിന് പിന്നില്‍ എന്തെങ്കിലും തേജോവികാരം ഉണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.
അതേ സമയം, പരസ്യങ്ങളില്‍ സജീവമാക്കില്ല എന്ന് പറഞ്ഞതിനൊപ്പം പൊതു ഇടങ്ങളിലോ സ്‌റ്റേജ് ഷോകളിലോ അഭിമുഖങ്ങളിലോ അധികം പങ്കെടുക്കില്ല എന്ന് പറഞ്ഞ നിബന്ധനകളില്‍ നയന്‍ മാറ്റം വരുത്തിയിട്ടില്ല. താന്‍ എന്ത് പറഞ്ഞാലും അത് വളച്ചൊടിയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് നയന്‍ അഭിമുഖങ്ങള്‍ ചെയ്യില്ല എന്ന തീരുമാനം എടുത്തത്. അത് പോലെ തന്നെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും നയന്‍ പോകാറില്ല. സിനിമ നല്ലകാണെങ്കില്‍ ആളുകള്‍ കാണും എന്നാണ് നയന്‍താരയുടെ പക്ഷം. ഇതത്രയും നയന്‍ നടന്‍ അജിത്തിനെ കണ്ട് അനുകരിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.


Click it and Unblock the Notifications











