ബോക്‌സ്ഓഫീസില്‍ അപൂര്‍വ്വ നേട്ടവുമായി നയന്‍സ്! ലേഡീ സൂപ്പര്‍സ്റ്റാറാണെന്ന് ഒന്നു കൂടി ഉറപ്പിച്ചു
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെതായി പുറത്തിറങ്ങാറുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. നായകന്‍മാരുടെ നിഴലിലൊതുങ്ങാതെയുളള ചിത്രങ്ങള്‍ ചെയ്തതിലൂടെയായിരുന്നു നയന്‍താരയ്ക്ക് തമിഴകത്തെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ചിരുന്നത്. നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന മിക്ക ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്.
അടുത്തിടെ നയന്‍താരയുടെതായി രണ്ട് ചിത്രങ്ങളായിരുന്നു തമിഴില്‍ പുറത്തിറങ്ങിയിരുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്ത കൊലമാവ് കോകില എന്ന ചിത്രമായിരുന്നു ഇതില്‍ ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊലമാവ് കോകിലയ്ക്ക് ഗംഭീര സ്വീകരണായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. നയന്‍താര ആദ്യമായി ആക്ഷന്‍ റോള്‍ കൈകാര്യം ചെയ്‌തൊരു ചിത്രം കൂടിയായിരുന്നു ഇത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ നയന്‍സിനൊപ്പം യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍ തുടങ്ങിയവരുടെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ മികച്ച കളക്ഷനും ചിത്രം തിയ്യേറ്ററുകളില്‍ നിന്നും നേടിയെടുത്തിരുന്നു. കൊലമാവ് കോകിലയ്ക്ക് പിന്നാലെയായിരുന്നു നയന്‍സിന്റെ ഇമൈക നൊടികളും പുറത്തിറങ്ങിയിരുന്നത്.
അഞ്ജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രത്തിനും മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. അഥര്‍വ്വ, അനുരാഗ് കശ്യപ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നയന്‍സിനൊപ്പം മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നത്. രണ്ടു സിനിമകളുടെയും വിജയത്തോടെ ബോക്‌സ് ഓഫീസില്‍ അപൂര്‍വ്വ നേട്ടമാണ് നയന്‍സ് സ്വന്തമാക്കിയിരുന്നത്. മുഖ്യ വേഷത്തില്‍ എത്തുന്ന രണ്ട് ചിത്രങ്ങള്‍ അടുത്തടുത്ത് റീലിസാകുകയും അവ രണ്ടും വിജയത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന നേട്ടമാണ് നയന്‍സ് സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications