കാര്‍ത്തിയ്ക്കും നായിക, നയന്‍താരയ്ക്ക് എന്തൊരു ഡിമാന്റ്

By Aswathi

നയന്‍താരയ്ക്ക് തമിഴില്‍ ഡിമാന്റ് കൂടിക്കൂടി വരികയാണോ. സൂര്യയെ നായകനാക്കി വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന 'മാസ്' എന്ന ചിത്രത്തില്‍ നായിക നയന്‍താരയാണെന്ന് കേട്ടു. 'ആദവന്' ശേഷം വീണ്ടും സൂരയ്‌ക്കൊപ്പം നയന്‍. അത് കഴിഞ്ഞ് 'രാജറാണി' ഫെയിം അറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലും നായിക നയന്‍താരയത്രെ. 'വില്ല'യ്ക്ക് ശേഷം വീണ്ടും നയന്‍താര വിജയ്.

ഒടുവില്‍ കേട്ടത് ജീവയുടെ നായികയായും നയന്‍താര എത്തുന്നു എന്നാണ്. 2006 ല്‍ പുറത്തിറങ്ങിയ 'ഇ' എന്ന ചിത്രത്തിന് ശേഷം വീണ്ടും നയന്‍താര - ജീവ. ഇപ്പോള്‍ കേള്‍ക്കുന്നു, കാര്‍ത്തി നായകനാകുന്ന അടുത്ത ചിത്രത്തുലും നയന്‍താര തന്നെയാണ് നായികയെന്ന്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇതാദ്യമായാണ് കാര്‍ത്തിയും നയന്‍താരയും ഒന്നിയ്ക്കുന്നത്.

nayanthara-karthi

കശ്‌മോര തിരക്കഥയെവുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ഇന്ദര്‍കുതനെ ആസൈപ്പട്ട ബാലകുമാരന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോകുലാണ്. ശ്രുതി ഹസനെ ആയിരുന്നത്രെ നേരത്തെ ചിത്രത്തിന് വേണ്ടി പരിഗണിച്ചത്. എന്നാല്‍ പിന്നീട് നയന്‍താരയെ തീരുമാനിക്കുകയായിരുന്നുവെന്ന് കശ്‌മോര പറഞ്ഞു. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ ചിത്രീകരണം ആരംഭിയ്ക്കും.

'കൊമ്പന്‍' എന്ന ചിത്രത്തിലാണ് കാര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ മാസം അവസാനത്തോടെ കൊമ്പന്റെ ചിത്രീകരണം പൂര്‍ത്തിയാകും. അത് കഴിഞ്ഞാല്‍ ഉടന്‍ ഗോകുലിന്റെ പ്രജക്ടിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X