നയന്‍താര തന്നെയാണോ ഇത്? വിഘ്‌നേഷിനെ തോല്‍പ്പിച്ച നയന്‍സിന്റെ സന്തോഷം കണ്ടോ? വീഡിയോ വൈറല്‍! കാണൂ!
സംവിധായകനായ വിഘ്‌നേഷ് ശിവനും നയന്‍സും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി ഇടം പിടിച്ച താരജോഡികള്‍ കൂടിയാണ് ഇവര്‍. പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് തുടക്കത്തില്‍ നയന്‍സ് അംഗീകരിച്ചിരുന്നില്ലെങ്കിലും വിഘ്‌നേഷാണ് അതേക്കുറിച്ച് വാചാലനായത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും യാത്രകളുമൊക്കെ പരസ്യമായിത്തുടങ്ങിയതും അപ്പോഴായിരുന്നു. നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ തന്നെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായി നിറഞ്ഞുനില്‍ക്കുകയാണ് താരം. അതിനിടയിലും കാമുകനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്. ഗെയിം വിജയിച്ചപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ ആര്‍ത്തുവിളിക്കുന്ന നയന്‍സിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കഴിഞ്ഞു.
പഞ്ചാബ് യാത്രയ്ക്ക് പിന്നാലെയായാണ് ഇരുവരും ഒരുമിച്ചുള്ള വീഡിയോ എത്തിയത്. പാക്മാന്‍ സ്മാഷ് എന്ന ഗെയിമില്‍ വിഘ്‌നേഷിനെ തോല്‍പ്പിച്ച നയന്‍താരയുടെ സന്തോഷമാണ് വീഡിയോയിലെ പ്രധാന ഹൈലൈറ്റ്. വിഘ്‌നേഷിന്റെ പിറന്നാളായിരുന്നു കഴിഞ്ഞയാഴ്ച. പിറന്നാളിന് മുന്നോടിയായി സിനിമാതിരക്കുകളില്‍ നിന്നും ഇരുവരും അവധിയെടുത്തിരുന്നു. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പുറത്തുവിട്ടത്. വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ അടുപ്പമാണ് പിന്നീട് പ്രണയമായി മാറിയത്.

ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് നയന്‍സിനോടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നായിരിക്കും വിവാഹമെന്ന് ചോദിച്ചപ്പോള്‍ ഒരുനാള്‍ അത് സംഭവിക്കുമെന്നും നേരത്തെ തന്നെ അതേക്കുറിച്ച് നിങ്ങളെ അറിയിക്കുമെന്നും അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആരാധകരാവട്ടെ ആ സന്തോഷ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications