നയന്‍താരയ്ക്ക് എമി ജാക്‌സണിനെ പേടി ?

By Aswathi

വിജയ് യുടെ 59- മത് ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയതിന് പിന്നില്‍ പല കാരണങ്ങളും പരക്കുന്നു. നയന്‍താര വിജയ് യുടെ ഭാഗ്യ നടിയല്ലെന്നും, അതുകൊണ്ട് നയന്‍താരയെ തട്ടി സമാന്ത വിജയ് യ്ക്ക് നായികയാകണമെന്നും ആരാധകര്‍ പറഞ്ഞെന്നാണ് കേട്ടിരുന്നു. നയന്‍താര പിന്മാറാന്‍ കാരണം എമി ജാക്‌സണാണെന്നാണ് ഇപ്പോള്‍ കോടമ്പക്കത്തു നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.

നയന്‍താരയ്ക്കും ഐ ഹീറോയിന്‍ എമി ജാക്‌സണും തമ്മില്‍ എന്താണ് പ്രശ്‌നം? നേരത്തെ സൂര്യ നായകനാകുന്ന മാസ് (താത്കാലികമായി നല്‍കിയ പേര്) ചിത്രത്തില്‍ നിന്ന് നയന്‍താര എമിയെ പുറത്താക്കിയിരുന്നു. നയന്‍താരയും എമിയുമാണ് ചിത്രത്തിലെ കേന്ദ്ര നായിക കഥാപാത്രങ്ങളായി അഭിനയിക്കാനിരുന്നത്. എന്നാല്‍ ഇതില്‍ നയന്‍താര കയറി ഇടപെട്ടതിനെ തുടര്‍ന്ന് എമി ഔട്ടാകുകയും പകരം പ്രണീത കയറുകയുമായിരുന്നു.

amy-nayan

ഇതിന്റെ ബാക്കിയാണ് ഇപ്പോള്‍ വിജയ് ചിത്രത്തില്‍ നടക്കുന്നതെന്നാണ് കേള്‍ക്കുന്നത്. രാജാറാണി എന്ന ചിത്രത്തിലൂടെ സംവിധാന നിരയിലെത്തിയ അറ്റ്‌ലി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് നയന്‍താരയും വിജയ് യും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചത്. അറ്റ്‌ലിയുടെ ആദ്യചിത്രമായ രാജാറാണിയിലെ നായികയാണ് നയന്‍. എന്നാല്‍ എമി ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നറിഞ്ഞപ്പോള്‍ നയന്‍ പിന്മാറുകയായിരുന്നത്രെ.

എമി ജാക്‌സണെ നയന്‍താര എന്തിനാണ് ഇത്ര പേടിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. മദ്രാസി പട്ടണം എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ എമി ജാക്‌സണ് ഐ റിലീസിങിന് ശേഷം വലിയ സ്വീകരണമാണ് തമിഴര്‍ നല്‍കുന്നത്. മുമ്പും നയന്‍താരയ്ക്ക് മറ്റുനായികമാരുമായുള്ള ഈഗോക്ലാഷിനെ കുറിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇനി അങ്ങനെ വല്ലതും ആവുമോ? സമാന്തയാണ് ഇപ്പോള്‍ നയന്‍താരയ്ക്ക് പകരം പറഞ്ഞുകേള്‍ക്കുന്ന പേര്.

എന്തായാലും സിനിമയുടെ ഫൈനല്‍ കാസ്റ്റിങ് ഷൂട്ടിങിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി എന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. എങ്ങനെയാവും അറ്റ്‌ലി പ്രശ്‌നത്തെ പരിഹരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X