»   » രേവതി-സുഹാസിനി ക്യൂനില്‍ നയന്‍താര നായികയാകും

രേവതി-സുഹാസിനി ക്യൂനില്‍ നയന്‍താര നായികയാകും

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ക്യൂന്‍ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണല്ലോ. സുഹാസിനിയുടെ തിരക്കഥയില്‍ രേവതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2014ല്‍ വികാസ് ബഹല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കങ്കണയാണ് നായികയായി എത്തിയത്. എന്നാല്‍ തമിഴില്‍ നയന്‍താര നായികയാകും. ചിത്രത്തില്‍ അഭിനയിക്കാനായി നയന്‍താര ഡേറ്റ് കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. 120 ദിവസമാണത്രേ നയന്‍താര ചിത്രത്തിനായി മാറ്റി വച്ചിരിക്കുന്നത്.

nayantar

ത്യാഗരാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരം വ്യക്തമല്ല. ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാകും. ഒക്ടോബറില്‍ ഷൂട്ടിങ് തുടങ്ങുന്നത്.

മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് എത്തിയ രേവതി, ഫിര്‍ മിലേഖ, മുബൈ കട്ടിംഗ്, റെഡ് ബില്‍ഡിംഗ് വേര്‍ ദ സണ്‍ സെറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു.

English summary
Nayantara in Revathy's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam