നയന്‍താരയ്ക്ക് വീണ്ടും വിജയ് നായകന്‍

By Aswathi

'രാജാറാണി' എന്ന ഹിറ്റ് ചിത്രമൊരുക്കിയ അറ്റ്‌ലിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ വിജയ് ആണെന്നത് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ മറ്റൊന്ന് കൂടെ കേട്ടു. ചിത്രത്തില്‍ വിജയ് യുടെ നായികയായെത്തുന്നത് നയന്‍താരയാണത്രെ.

രാജറാണി എന്ന അറ്റ്‌ലിയുടെ ആദ്യ ചിത്രത്തിലും നായിക നയന്‍താര തന്നെയായിരുന്നു. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലുമാണ്. കഴിഞ്ഞ ആഴ്ച നടന്ന അറ്റ്‌ലിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ സിനിമാ രംഗത്തു നിന്ന് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമെ പങ്കെടുത്തുള്ളൂ. അതിലൊന്ന് നയന്‍താരയുമാണ്.

Nayantara an Vijay

ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ച നയന്‍താരയുമായി നടന്നെന്നാണ് അറിയുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇത് രണ്ടാതമവണയാണ് വിജയ് യും നയന്‍താരയും ഒന്നിക്കുന്നത്. പ്രഭുദേവ സംവിധാനം ചെയ്ത 'വില്ലു' എന്ന ചിത്രത്തില്‍ വിജയ് യുടെ നായികയായി നയന്‍സ് അഭിനയിച്ചിരുന്നു.

തമിഴകത്ത് ഇപ്പോള്‍ നയന്‍താരയ്ക്ക് തിരക്കോട് തിരക്ക് തന്നെയാണ്. ചിമ്പുവിന്റെ നായികയായെത്തുന്ന 'ഇത് നമ്മ ആള്' എന്ന ചിത്രമാണ് ഉടന്‍ റിലീസാകുന്നത്. അത് കഴിഞ്ഞാല്‍ ഉദനിധിയുടെ 'നന്‍പേണ്ട'. ജയരവിയുടെ 'തനി ഒരുവന്‍'. ഇതൊന്നുംകൂടാതെ സൂര്യയ്‌ക്കൊപ്പവും ഒരു സിനിമയുണ്ടെന്ന് കേള്‍ക്കുന്നു.

എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന 'കത്തി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. സമാന്തയാണ് ചിത്രത്തിലെ നായിക. അത് കഴിഞ്ഞാല്‍ സിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നു എന്നും വാര്‍ത്തകളുണ്ട്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X