നിന്നെപ്പോലുളളവര്‍ കാരണം പെണ്ണുങ്ങള്‍ക്ക് ജോലിയെടുക്കാന്‍ കഴിയുന്നില്ല!രാധാ രവിയെ 'ട്രോളി ഐറ ടീസര്‍
നയന്‍താരയ്ക്കെതിരെ മോശം പരമാര്‍ശം നടത്തിയ നടന്‍ രാധാ രവിയ്ക്ക് രൂക്ഷ വിമര്‍ശനങ്ങളാണ് വന്നുകാണ്ടിരിക്കുന്നത്. നേരത്തെ നയന്‍സിന്റെ പുതിയ ചിത്രം കൊലയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ ആയിരുന്നു നടിക്കെതിരെ രാധാ രവി സംസാരിച്ചിരുന്നത്. നയന്‍താരക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടനെതിരെ വലിയ രീതിയിലുളള പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
രാധാ രവിക്കെതിരെ തമിഴ് യുവതാരങ്ങളും സിനിമ പ്രവര്‍ത്തകരുമെല്ലാം തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെ നടനെ ട്രോളിക്കൊണ്ടുളള നയന്‍സിന്റെ പുതിയ ചിത്രം ഐറയുടെ ടീസര്‍ വൈറലായിരുന്നു. ഇത് നയന്‍താര രാധാ രവിക്ക് നല്‍കുന്ന മറുപടിയാണോ എന്നാണ് എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നത്.

നയന്‍താരയെയും പീഡനത്തിലെ ഇരകളെയും
നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു രാധാ രവി ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിച്ചത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് നയന്‍താരയെ വിശേഷിപ്പിക്കുന്നതിനെ വിമര്‍ശിച്ച നടന്‍ സൂപ്പര്‍സ്റ്റാര്‍ വിശേഷണങ്ങള്‍ എംജി ആറിനെയും ശിവാജി ഗണേഷനെയും പോലുളളവര്‍ക്ക് ചേര്‍ന്നതാണെന്നും പറഞ്ഞിരുന്നു. തമിഴര്‍ കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്നവരായതിനാലാണ് നയന്‍താരയ്ക്ക് ഇപ്പോഴും സിനിമയില്‍ അഭിനയിക്കാനാകുന്നതെന്നും നടന്‍ പറഞ്ഞു.

രാധാ രവി പറഞ്ഞത്
ഇതേ നയന്‍താര യക്ഷിയായും സീതയായും വേഷമിടുന്നു. മുമ്പൊക്കെ കെആര്‍ വിജയയെ പോലുളളവരാണ് സീതയെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും സീതയായി അഭിനയിക്കാമെന്ന് അവസ്ഥയാണെന്നും ചടങ്ങില്‍ വെച്ച് രാധാ രവി പറഞ്ഞിരുന്നു.. രാധാ രവിയുടെ വിവാദ പരാമര്‍ശനത്തിനെതിരെ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

നടനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍
ഗായിക ചിന്മയിയും നയന്‍സിന്റെ കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമായിരുന്നു ഇതിനെതിരെ ആദ്യം രംഗത്തുവന്നത്. ശക്തമായ ഭാഷയില്‍ ഇരുവരും രാധാ രവിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. തുടര്‍ന്ന് രാധാ രവിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിഎംകെയും അറിയിച്ചു. തുടര്‍ന്ന് നടികര്‍ സംഘം പ്രസിഡണ്ട് വിശാലും നടനെതിരെ നടപടി എടുത്തിരുന്നു.

സ്ത്രീവിരുദ്ധത അലങ്കാരമാക്കി നടക്കുന്ന
രാധാ രവിയെ ഇനി തങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നാണ് തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ കെജെ സ്റ്റുഡിയോസ് അറിയിച്ചിരുന്നത്. സ്ത്രീവിരുദ്ധത അലങ്കാരമാക്കി നടക്കുന്ന രാധാ രവിയെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹപ്രവര്‍ത്തകരോട് അപേക്ഷിക്കുമെന്നും കെജെ സ്റ്റുഡിയോസ് വ്യക്തമാക്കിയിരുന്നു,.

നടനെ ട്രോളി നയന്‍സിന്റെ ഐറ ടീസര്‍
ഇതിന് പിന്നാലെയാണ് നടനെ ട്രോളിക്കൊണ്ട് നയന്‍സിന്റെ ഐറ ടീസര്‍ കെജി സ്റ്റുഡിയോസ് പുറത്തുവിട്ടിരുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാധാ രവിക്ക് നല്‍കുന്ന മറുപടിയാണിതെന്നാണ് പലരും ടീസറിനെ വ്യാഖ്യാനിക്കുന്നത്. മാധ്യമപ്രവര്‍ത്തകയുടെ റോളിലാണ് ചിത്രത്തില്‍ നയന്‍സ് എത്തുന്നത്. ഐറയിലെ പുതിയ ടീസറിലെ സംഭാഷണങ്ങള്‍ വൈറലായിരിക്കുകയാണ്.

ഐറ ടീസറിലെ സംഭാഷണം
നീ മീഡിയയില്‍ നിന്ന് വന്ന ആളല്ലേ? നാലഞ്ച് പേര്‍ക്കൊപ്പം കിടക്ക പങ്കിടാതെ ഈ നിലയില്‍ എത്താന്‍ കഴിയുമോ- ടീസറിലെ കഥാപാത്രം നടിയോട് ചോദിക്കുന്നു.
ഇതിന് യന്‍താരയുടെ കഥാപാത്രം നല്‍കുന്ന മറുപടി ഇങ്ങനെ: നിന്നെ പോലുളള ആണുങ്ങള്‍ കാരണം കുടുംബത്തിന് പിന്തുണ നല്‍കണമെന്ന് കരുതുന്ന പെണ്ണുങ്ങള്‍ക്ക് പോലും വെളിയിലിറങ്ങി ജോലി ചെയ്യാന്‍ കഴിയുന്നില്ല.
ടീസര്‍ കാണൂ
ടീസര്‍ കാണൂ


Click it and Unblock the Notifications











