twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയ്‌റയ്ക്കായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ നയന്‍താര! വീഡിയോ വൈറല്‍

    By Midhun Raj
    |

    ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര മുഖ്യ വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ് അയ്‌റ. അജിത്തിന്റെ വിശ്വാസത്തിനു ശേഷമാണ് നയന്‍സിന്റെ പുതിയ ചിത്രം വരുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയുമായിട്ടാണ് നടി ഇത്തവണയെത്തുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്.

    അമുദവനും പാപ്പയുമായി വിസ്മയിപ്പിച്ച് മമ്മൂക്കയും സാധനയും! പേരന്‍പിലെ വീഡിയോ ഗാനം കാണാംഅമുദവനും പാപ്പയുമായി വിസ്മയിപ്പിച്ച് മമ്മൂക്കയും സാധനയും! പേരന്‍പിലെ വീഡിയോ ഗാനം കാണാം

    അയ്‌റയ്ക്കു വേണ്ടിയുളള നയന്‍സിന്റെ കിടിലന്‍ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോയിലാണ് നയന്‍സിന്റെ മേക്ക് ഓവര്‍ കാണിച്ചിരുന്നത്.

    nayantara

    സര്‍ജുന്‍ കെഎം ആണ് നയന്‍സിന്റെ അയ്‌റ സംവിധാനം ചെയ്യുന്നത്. കെജെആര്‍ സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിക്കുന്നു. കലൈയരസന്‍, യോഗി ബാബു, പ്രവീണ്‍ രംഗനാഥന്‍, ജയപ്രകാശ്, ലീലാവതി, മാതീവന്‍ ത്യാഗരാജന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

    അയ്‌റക്കു പുറമെ ദളപതി 63,നിവിന്‍ പോളിയുടെ നായികയായി ലവ് ആക്ഷന്‍ ഡ്രാമ,തെലുങ്കില്‍ സയ്‌റാ നരസിംഹ റെഡ്ഡി,കൊലൈയത്തൂര്‍ കാലം, മിസ്റ്റര്‍ ലോക്കല്‍ തുടങ്ങിയ സിനിമകളും നയന്‍സിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

    എന്നാ പിന്നെ ഇന്നു തന്നെ പറഞ്ഞേക്കാം ആട് 3 വരും! വിജയ് ബാബുവിന്റെ പോസ്റ്റ് വൈറല്‍! കാണൂഎന്നാ പിന്നെ ഇന്നു തന്നെ പറഞ്ഞേക്കാം ആട് 3 വരും! വിജയ് ബാബുവിന്റെ പോസ്റ്റ് വൈറല്‍! കാണൂ

    അരുവി ഫെയിം അദിഥി ബാലന്‍ മലയാളത്തിലേക്ക്? സന്തോഷ് ശിവന്‍ ചിത്രത്തില്‍ നടിയും!അരുവി ഫെയിം അദിഥി ബാലന്‍ മലയാളത്തിലേക്ക്? സന്തോഷ് ശിവന്‍ ചിത്രത്തില്‍ നടിയും!

    English summary
    nayantara's airaa movie lyrical video song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X